റേഷൻ കാർഡ് ഉള്ള ഓരോ ആളുകളും തീർച്ചയായും 2 ദിവസത്തിനുള്ളിൽ ചെയ്തില്ലെങ്കിൽ ഒരു പക്ഷെ ആനുകൂല്യങ്ങൾ വരെ നഷ്ടപ്പെടാൻ സാധ്യത ഒരു കാര്യം ആണ് ഈ പോസ്റ്റിലൂടെ നിങ്ങളുമായി ആഗ്രഹിക്കുന്നത്.പുതിയ റേഷൻ കാർഡ് അല്ലാത്ത എല്ലവരും തീർച്ചയായും ഈ കാര്യങ്ങൾ എത്രയും വേഗം ചെയ്യുക.റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ല എങ്കിൽ ഭക്ഷ്യഭദ്രത നിയമപ്രകാരം മുൻഗണന വിഭാഗത്തിൽപ്പെടുന്ന ഗുണഭോക്താക്കൾക്ക് ആളെണ്ണത്തിനനുസരിച്ചുള്ള ആനുകൂല്യം കിട്ടാത്ത സാഹചര്യം ഉണ്ടായേക്കാം.മുൻഗണനേതര വിഭാഗത്തിൽ ഉള്ള ആളുകൾക്കും ആധാറുമായി റേഷൻ കാർഡ് ലിങ്ക് ചെയ്തിട്ടില്ല എങ്കിൽ ആനുപാതികമായ ആനുകൂല്യം നഷ്ട്ടപെടാൻ ഉള്ള സാഹചര്യം നിലവിലുണ്ട്.
അക്ഷയ ജനസേവന കേന്ദ്രങ്ങൾ മുഖേനയോ റേഷൻ കടകൾ മുഖേനയോ ഈ സേവങ്ങൾ ലഭിക്കുന്നതാണ്.15 മുതൽ 20 രൂപ നിരക്കിൽ ഈ സേവനം ലഭിക്കുന്നതാണ്.റേഷൻ കാർഡ് കാർഡിൽ ഉള്ള അംഗങ്ങളുടെ എണ്ണം കുറയാതിരിക്കാനും റേഷൻ വിഹിതം കൃത്യമായി ലഭിക്കാനും ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നത് സഹായകം ആണ്.നിരവധി തവണ തീയതികൾ നീട്ടി നൽകപ്പെട്ടു എങ്കിലും നിലവിൽ തീയതി നീട്ടപ്പെടാൻ ഉള്ള സാഹചര്യം കുറവാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ആധാർകാർഡും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന വിഷയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഈ വിഷയത്തിൽ നിങ്ങൾക്കുള്ള സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ബോക്സിലൂടെ അറിയിക്കാൻ പ്രത്യേകം ഓർക്കുക.വളരെ ഉപകാരപ്രദം ആകുന്ന ഈ വിവരം റേഷൻ കാർഡുകൾ ഉള്ള നിങ്ങളുടെ സുഹൃത്തുകളിലേക്ക് എത്തിക്കുക.
