സൗജന്യ തയ്യൽ മെഷീൻ ലഭിക്കുന്നു,അപേക്ഷ ഫോം ഇവിടെ ലഭിക്കുന്നു

വീട്ടമ്മമാർക്കും,സ്ത്രീകൾക്കും വളരെ ഉപകാരപ്രദം ആകുന്ന ഒരു പദ്ധതിയെ കുറിച്ചാണ് ഈ പോസ്റ്റിലൂടെ നിങ്ങളിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നത്.പ്രധാനമന്ത്രി ഫ്രീ തയ്യൽ മെഷീൻ യോജന എന്ന പദ്ധതി പ്രകാരം സാധാരണക്കാരായ വീട്ടമ്മമാർക്ക് സൗജന്യമായി തയ്യൽ മെഷീൻ ലഭിക്കുന്നതാണ് പദ്ധതി.ഇത് പ്രകാരം കേരളത്തിൽ നിന്നും മാത്രം 50,000 സ്ത്രീകൾക്ക് ആകും സൗജന്യമായി തയ്യൽമെഷീൻ ലഭിക്കുക.കേന്ദ്ര സർക്കാരിന്റെ ഏറ്റവും പുതിയ ഈ പദ്ധതി പ്രകാരം ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിൽ നിന്നും 50,000 വീതം വനിതകൾക്ക് സൗജന്യമായി തയ്യൽ മെഷീൻ ലഭിക്കുന്നതാണ്.

സ്ത്രീകളെ സ്വന്തമായി ജോലി ചെയ്തു വരുമാനം ഉണ്ടാക്കാൻ പ്രാപ്തർ ആക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് ആകും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്.20 മുതൽ 40 വയസ് വരെ പ്രായപരിധിയിൽ ഉള്ള സ്ത്രീകൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്.ഇതിനൊപ്പം വിധവകൾക്കും, അംഗപരിമിതർ ആയിട്ടുള്ള സ്ത്രീകൾക്കും പദ്ധതിയിൽ അംഗങ്ങൾ ആകാൻ സാധിക്കുന്നതാണ്.കൂടാതെ അപേക്ഷകയുടെ വാർഷിക വരുമാനം 12,000 രൂപയിൽ താഴെ ആയിരിക്കണം.

പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്ത അപേക്ഷ ഫോം പൂരിപ്പിച്ച്,ആധാർ കാർഡിന്റെ പകർപ്പ്,വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,തിരിച്ചറിയൽ രേഖ,വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,എന്നിവ ബന്ധപ്പെട്ട ജില്ലാ ഓഫിസിൽ സമർപ്പിക്കേണ്ടതാണ്. പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി അടുത്തുള്ള പഞ്ചായത്ത് ഓഫിസിൽ ബന്ധപ്പെടാവുന്നതാണ്. പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അപേക്ഷ ഫോം ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യു.പദ്ധതിയുടെ മറ്റ് വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി ഈ വെബ്‌സൈറ്റ് സന്ദർശിക്കാം,അപേക്ഷ ഫോം ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

Leave a Reply