വളവുകൾ നിസാരം ആയി തിരിക്കാൻ ഒരു സൂപ്പർ ടിപ്പ്

വാഹനം ഓടിക്കുന്നവരെ സംബന്ധിച്ച് വളരെ ഏറ്റവും മനോഹരം എന്താണ് എന്ന് ചോദിച്ചാൽ ,വാഹനത്തിൽ ഉള്ള യാത്രക്കാരെ പരമാവധി ആശ്വാസം നൽകുന്ന രീതിയിലും വാഹനം ഓടിക്കുക എന്നതാണ് സ്വപ്നം എന്ന് തന്നെ ആകും നല്ലൊരു ശതമാനം ആളുകളും ഉത്തരം പറയുക.ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയം ആണ് വളവുകളിൽ വാഹനം എങ്ങനെ നന്നായി ഡ്രൈവ് ചെയ്യാം എന്നുള്ളത്,വളവുകൾ വന്നാൽ വാഹനം ഏതു ഗിയറിൽ ആണ് ഓടിക്കേണ്ടത് എന്നും.വളരെ നന്നായി വളവുകളിൽ എങ്ങനെ വാഹനം ഓടിക്കാം ,ഈ വിഷയത്തിൽ തുടക്കക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ്,തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാനായി തുടർന്ന് വായിക്കുക.

ശ്രദ്ധിക്കേണ്ട ആദ്യത്തെ കാര്യം വേഗത ആണ്.വാഹനം നേരെ ഉള്ള റോഡിലൂടെ വരുന്ന അതെ വേഗതയിൽ തന്നെ വളവുകൾ വളക്കാൻ ശ്രമിച്ചാൽ അത് ഒരു പക്ഷെ സാധ്യം ആകണം എന്നില്ല,മാത്രമല്ല അത് ഡ്രൈവിങിനെ കൂടുതൽ സങ്കീർണം ആക്കാനുള്ള സാധ്യതയും കൂടുതൽ ആണ്.വേഗത മൂലം വാഹനം റോഡിൻറെ പുറത്തേക് പോകുന്ന സാഹചര്യം ഉണ്ടാകും,സ്റ്റിയറിങ് എത്ര തിരിച്ചിട്ടും വാഹനം തിരിഞ്ഞില്ല എന്ന പരാതി ഈ അവസരത്തിൽ പറയുന്നവരും കുറവല്ല.അതിനാൽ തന്നെ വളവിൽ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം വേഗത കുറക്കുക എന്നതാണ്.നേരെ ഉള്ള റോഡുകളിൽ ഓടുന്ന വേഗതയിൽ വാഹനം വളവിൽ തിരിയില്ല എന്ന വസ്തുത എല്ലാ ഡ്രൈവർമാരും മനസ്സിലാക്കുക.

വളവുകൾ കാണുന്ന സമയത്ത് തന്നെ ആക്സിലറേറ്ററിൽ നിന്നും കാൽ മാറ്റി ആവശ്യമെങ്കിൽ ബ്രെയ്ക് നൽകി വേഗത കുറച്ച് മാത്രം വാഹനം വളക്കുക.വളവിൽ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് കണ്ടു മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഈ വിഷയത്തിൽ നിങ്ങൾക്കുള്ള സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ബോക്സിലൂടെ അറിയിക്കുക.വളരെ ഉപകാരപദമാകുന്ന ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കാൻ പ്രത്യേകം ഓർക്കുക.താഴെ നൽകിയിരിക്കുന്ന വീഡിയോ. കാണാം.

Leave a Reply