പുട്ടിൽ കേമൻ ഈ ബിരിയാണി മസാല പുട്ട് തന്നെ

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് പുട്ട്. ഈ പുട്ടിൽ തന്നെ പല വെറൈറ്റിയായ പുട്ടും നമ്മൾ കഴിച്ചിട്ടുണ്ടാകുമല്ലേ. എന്നാൽ ബിരിയാണി പുട്ട് നിങ്ങൾ കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ചിക്കൻ ബിരിയാണി കൊണ്ട് നമുക്ക് പുട്ട് തയ്യാറാക്കാൻ കഴിയും. അപ്പോൾ നമുക്ക് ബിരിയാണി പുട്ട് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് കപ്പ് പുട്ട് പൊടി ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ചേർത്തിളക്കുക.

ശേഷം 2 കപ്പ് വെള്ളവും ചേർത്ത് മാവ് മിക്‌സാക്കുക. എന്നിട്ട് മാവിനെ 20 മിനിറ്റോളം റെസ്റ്റ് ചെയ്യാനായി അടച്ചു മാറ്റി വെക്കുക. ഇനി അര കിലോ എല്ലില്ലാത്ത ചിക്കൻ എടുക്കുക. ശേഷം ഒരു പാനിലേക്ക് 3 ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് ചൂടാക്കുക. ശേഷം ഓയിലിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് ചൂടാക്കുക. ശേഷം അതിലേക്ക് 3 സവാള സ്ലൈസാക്കിയത് ചേർത്ത് വഴറ്റുക. ശേഷം സവാള ഒന്ന് വാടി വന്നാൽ ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കുക.

ശേഷം അര ടേബിൾ സ്പൂൺ പച്ചമുളക് പേസ്റ്റാക്കിയതും ചേർത്ത് വഴറ്റുക. എല്ലാം നല്ലപോലെ വാടിവന്നാൽ 3 മീഡിയം സൈസിലുള്ള തക്കാളി ചെറുതായി അരിഞ്ഞ ശേഷം ഈ ഉള്ളിയിലേക്ക് ചേർത്ത് ഇളക്കുക. എന്നിട്ടാവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഇളക്കിയ ശേഷം അടച്ചു വെച്ച് തക്കാളി വേവിച്ചെടുക്കുക. ശേഷം ഇതിലേക്ക് അര ടേബിൾ സ്പൂൺ മുളക്പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാലപ്പൊടിയും ചേർത്ത് വഴറ്റിയ ശേഷം ചെറിയ പീസുകളായി മുറിച്ചു വെച്ചിട്ടുള്ള ചിക്കൻ ചേർത്തിളക്കുക.

ശേഷം അതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാ നീരും, 3 ടേബിൾ സ്പൂൺ തൈരും, കുറച്ചു മല്ലിയിലയും, അതോടൊപ്പം കുറച്ചു പുതിനയിലയും, പാകത്തിനുള്ള ഉപ്പും ചേർത്ത് ഇളക്കി അടച്ചു വെക്കുക. എന്നിട്ട് 10 മിനിറ്റോളം ചിക്കൻ വേവിച്ചെടുക്കുക. എന്നിട്ട് ഗ്രേവി കൂടുതലാണ് എങ്കിൽ ഫ്ളയിം കൂട്ടിയിട്ട് വറ്റിച്ചെടുക്കുക. എന്നിട്ട് തിക്കായ മസാലയായി വന്നാൽ ഫ്ളയിം ഓഫ് ചെയ്യുക.

ശേഷം പുട്ട് പൊടി പാകത്തിന് നനഞ്ഞു കിട്ടിയിട്ടുണ്ട്. ശേഷം പുട്ട് കുറ്റിയിലേക്ക് തേങ്ങാ ഇടുക. ശേഷം അരിപ്പൊടി കാൽ ഭാഗത്തോളം ഇടുക. ശേഷം ഒരു ലെയർ ബിരിയാണി മസാല ചേർക്കുക. എന്നിട്ട് മുകളിലായി തേങ്ങയും പുട്ട് പൊടിയും ഇട്ട ശേഷം ആവിയിൽ വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബിരിയാണി പുട്ട് തയ്യാറായിട്ടുണ്ട്. നല്ല സോഫ്‌റ്റും ടേസ്റ്റിയുമായ പുട്ടാണിത്. എല്ലാവരും ഈ രീതിയിൽ പുട്ട് തയ്യാറാക്കി നോക്കണേ.

Leave a Reply