ശുദ്ധമായ പാമോയിൽ ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം, ഒരു കെമിക്കലും ചേർക്കാതെ

നമ്മളെല്ലാം പാമോയിൽ ഉപയോഗിക്കുന്നവരായിരിക്കും. എന്നാൽ പലർക്കും അറിയില്ല എന്തിൽ നിന്നാണ് ഈ പാമോയിൽ ഉണ്ടാക്കിയെടുക്കുന്നത് എന്ന്. എണ്ണപ്പനയുടെ കുരുവിൽ നിന്നാണ് പാമോയിൽ തയ്യാറാക്കി എടുക്കുന്നത്. എന്നാൽ നമുക്ക് എണ്ണ പനയുടെ കുരു കൊണ്ട് പാമോയിൽ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

അതിനായി എണ്ണപ്പന കുല വെട്ടി എടുക്കുക. എന്നിട്ട് അതിൽ നിന്നും കുരുവിനെ ഇളക്കി എടുക്കുക. ശേഷം കുരുവിനെ നല്ലപോലെ കഴുകിയെടുക്കുക. എന്നിട്ട് ഒരു വലിയ പാത്രത്തിൽ വെള്ളം വച്ച് തിളപ്പിക്കുക. ശേഷം വെള്ളം നല്ലപോലെ തിളച്ചു വരുമ്പോൾ ഒരു കണ്ണുള്ള പാത്രം മുകളിലായി വച്ച് അതിലേക്ക് കുരുവിനെ വെച്ച് കൊടുക്കുക. എന്നിട്ട് അടച്ചു വെച്ച് കുരുവിനെ നല്ലപോലെ ആവിയിൽ വേവിക്കുക.

അടച്ചുവെച്ച് മുക്കാൽ മണിക്കൂറോളം ആവിയിൽ ഒന്ന് വേവിക്കുക. മുക്കാൽ മണിക്കൂറായപ്പോൾ കുരു നല്ലപോലെ വെന്തു വന്നിട്ടുണ്ട്. ശേഷം കുരുവിനെ വേറൊരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അരമണിക്കൂറോളം കുരുവിനെ തണുക്കാനായി മാറ്റി വയ്ക്കുക. ചൂടാറി വന്ന എണ്ണപ്പന കുരുവിന്റെ തൊലി ഒരു പാത്രത്തിലേക്ക് ഇളക്കി എടുക്കുക. എന്നിട്ട് അതിന്റെ കുരു വേറൊരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ഇളക്കിയെടുത്ത തൊലി ഒന്നുകൂടി ചൂടാക്കുക.

എന്നിട്ട് ചൂടായി വന്ന തൊലി കൈ കൊണ്ട് നല്ലപോലെ പിഴിഞ്ഞെടുക്കുക. എല്ലാ എണ്ണപ്പനയുടെ കുരുവും നല്ലപോലെ പിഴിഞ്ഞെടുത്ത ശേഷം കിട്ടിയ ഓയിലിനെ ഒന്ന് അരിച്ചെടുക്കുക. ഇതാണ് പാമോയിൽ. ഇങ്ങനെയാണ് പാമോയിൽ വേർതിരിച്ചു എടുക്കുന്നത്. ആർക്കും വളരെ എളുപ്പത്തിൽ ശുദ്ധമായ പാമോയിൽ വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്നതാണ്. കുരു നട്ട് വളർത്തിയാലും പെട്ടെന്ന് തന്നെ എണ്ണപ്പന വളർന്നു കിട്ടുന്നതായിരിക്കും. കൂടുതൽ വിശദാംശങ്ങൾ അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ട് നോക്കാവുന്നതാണ്.

Leave a Reply