നാഷണൽ പെൻഷൻ സ്‌കീം വഴി എല്ലാവര്ക്കും പെൻഷൻ

ജോലിയുടെ സ്ഥിരത,വാർദ്ധക്യകാല പെൻഷനുകൾ എന്നിവയാണ് സർക്കാർ ജോലികളെ ആളുകൾക്ക് കൂടുതൽ താൽപ്പര്യം ഉള്ള മേഖല ആക്കി മാറ്റുന്നത്.എന്നാൽ ഇത്തരത്തിൽ ഉള്ള പെൻഷനുകൾ ആർക്കും ലഭിക്കുന്ന രീതിയിൽ സർക്കാർ കേന്ദ്ര സർക്കാർ അവതരിപ്പിക്കുകയാണ്.നാഷണൽ പെൻഷൻ സ്‌കീം എന്ന രീതിയിൽ അവതരിപ്പിക്കപ്പെടുന്ന ഈ പദ്ധതി മുഖേന തന്നെയാണ് കേന്ദ്ര സംസ്ഥാന സർക്കാർ ജോലികളിൽ ഉള്ളവർക്കടക്കം നിലവിൽ പെൻഷൻ ലഭിക്കുന്നത്.ഇതേ പെൻഷൻ പദ്ധതിയിൽ എല്ലാ സാധാരണക്കാർക്കും ഇപ്പോൾ അംഗം ആകാൻ സാധിക്കുന്നതാണ്.

2004 മുതൽ തന്നെ കേന്ദ്ര പൊതുമേഖല ജീവനക്കാർക്ക് വേണ്ടി നടപ്പിലാക്കി വരുന്ന ഒരു പദ്ധതി ആണ് എൻ പി എസ്.ഇതിൽ അംഗം ആകാനായി ഓൺലൈൻ ഓഫ്‌ലൈൻ സംവിധാനങ്ങൾ ഉവ്വായോഗപ്പെടുത്താവുന്നതാണ്.അംഗം ആകാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.ഓഫ്‌ലൈൻ ആയി അപേക്ഷിക്കാനായി ഒരു അടുത്തുള്ള ബാങ്ക് ശാഖകലുമായി ബന്ധപ്പെട്ടാൽ മതിയാകും.ആവശ്യമുള്ള രേഖകൾ,അപേക്ഷകനുമായി ബന്ധപ്പെട്ട തിരിച്ചറിയൽ രേഖകൾ,ബാങ്ക് അഅക്കൗണ്ട് ഡീറ്റെയിൽസ് എന്നിവ മാത്രമാണ്.അപേക്ഷകന് അംഗം ആകുന്നതോട് കൂടി ഒരു PRAN നമ്പർ കിട്ടും(പെർമനന്റ് റിട്ടയർമെൻറ് അക്കോട്ടുണ്ട് നമ്പർ).ഈ നമ്പർ അടങ്ങുന്ന കാർഡ് വഴി ആകും പെൻഷൻ വിവരങ്ങൾ ലഭ്യമാക്കുക.

ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.നിങ്ങളുടെ അഭിപ്രായങ്ങൾ സംശയങ്ങൾ എന്നിവ കമന്റിൽ പ്രതീക്ഷിക്കുന്നു.വളരെ ഉപകാരപരം ആണ് ഈ വിവരം എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഉപകാരപ്രദമായ ഈ വിവരം എത്തിക്കു.

Leave a Reply