ഓരോ ദിവസത്തിനും 5000 രൂപ വീതം നൽകുന്നു.

ഗ്രൂപ്പ് സേഫ് ഗാർഡ് ഇൻഷുറൻസിന്റെ കീഴിൽ “ഹോസ്പിറ്റൽ ക്യാഷ് ഇൻഷുറൻസ്” എന്ന പേരിൽ പുതിയൊരു ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ഐ സി ഐ സി ലംബാര്ഡ് ഇൻഷുറൻസ് കമ്പനിയും ഫോൺ പേ യും ചേർന്ന് കൊണ്ട്.എന്തെങ്കിലും ചികിത്സകൾക്ക്കായി ആശുപത്രികളിൽ അഡ്മിറ്റ് ആകുന്ന സാഹചര്യം ഉണ്ടായാൽ അഡ്മിറ്റ് ആകുന്ന ഓരോ ദവസത്തിനും കൃത്യമായ തുക നൽകുന്നതാണ് പദ്ധതി.സാധാരണ ഹെൽത്ത് ഇൻഷുറൻസ് അല്ല ഈ പദ്ധതി എന്ന കാര്യം പ്രത്യേകം മനസിലാക്കിയിരിക്കുക.നിലവിൽ ഹെൽത്ത് ഇൻഷുറൻസ് ഇല്ലാത്തവർക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന മികച്ച ഒരു പ്ലാൻ ആണ് “ഹോസ്പിറ്റൽ ക്യാഷ് ഇൻഷുറൻസ്”.

ആശുപത്രിയിൽ വേണ്ടി വരുന്ന ചിലവിനുള്ള തുക ആയിരിക്കില്ല ഈ പദ്ധതി വഴി ലഭിക്കുക മറിച്ച് ആശുപത്രി വാസ സമയത്ത് സ്വന്തം ജീവിതം സുഖമമായി കൊണ്ട് പോകാൻ സഹായിക്കുന്ന തരത്തിൽ ഉള്ള ഒരു പദ്ധതി ആണ് ഇത്.നിലവിൽ ഹെൽത്ത് ഇൻഷുറൻസ് ഉള്ളവർക്കും ഈ പദ്ധതിയിൽ അംഗങ്ങൾ ആകാൻ സാധിക്കുന്നതാണ്.ഫോൺ പേ വഴി മാത്രമാണ് പദ്ധതിയിൽ അംഗം ആകാൻ സാധിക്കുക.പൂർണമായും ഓൺലൈൻ ആയി ഫോൺ പേ വഴി രണ്ടു മിനുട്ടിൽ പദ്ധതിയിൽ അംഗം ആകാൻ സാധിക്കുന്നതാണ്.ആശുപത്രി ബില്ലുകൾക്ക് പകരം ഡിസ്ചാർജ് സമ്മറി നൽകിയാൽ തുക അക്കൗണ്ടിൽ ലഭ്യമാകുന്നതാണ്.

പദ്ധതി കാലാവധിയായ ഒരു വർഷത്തിനുള്ളിൽ ഉണ്ടാകുന്ന ആശുപത്രി വാസത്തിന്റെ ഓരോ ദിവസവും ഒരു നിശ്ചിത തുക ലഭിക്കുന്നതാണ്.ഒരു വർഷത്തിൽ പരമാവധി 15 തവണ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതിന് ഇത്തരത്തിൽ തുക ലഭിക്കുന്നതാണ്.ഒറ്റ തവണ പതിനഞ്ച് ദിവസം അഡ്മിറ്റ് ആകുന്നതിനും,പല തവണ ആയിട്ടുള്ള 15 ദിവസ ആശുപത്രി വാസം എന്നിവക്ക് ആണ് ഇത്തരത്തിൽ തുക ലഭിക്കുന്നത്.ദിവസം എത്ര തുക ലഭിക്കണം എന്നതിനെ അടിസ്ഥാനമാക്കി ആണ് അടക്കേണ്ട തുക തീരുമാനിക്കപ്പെടുന്നത്. ഈ പദ്ധതിയിൽ എങ്ങനെ അംഗം ആകാം,അതിൽ ഗുണങ്ങൾ എന്തൊക്കെ ആണ് എന്നതടക്കമുള്ള കാര്യങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം

Leave a Reply