എയർപോർട്ടിൽ ജോലി നേടുക എന്നത് പലരുടെയും സ്വപ്നം ആയിരിക്കും. ഇപ്പോൾ ഇതാ ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിൽ പരീക്ഷയില്ലാതെ നേരിട്ട് ഇന്റർവ്യൂ മുഖേന ജോലി നേടാൻ അവസരം. എയർഇന്ത്യ ലിമിറ്റഡിന്റെ കീഴിലുള്ള എ. ഐ എൻജിനീയറിങ് സർവീസ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിൽ ആയിട്ടാണ് നിയമനം നടത്തുന്നത്.
താല്പര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത ഫോർമാറ്റിൽ അപേക്ഷകൾ തയ്യാറാക്കുക. അപേക്ഷകൾ ഓഗസ്റ്റ് 23 ന് 5 മണിക്ക് മുൻപായി നോട്ടിഫിക്കേഷനിൽ പറഞ്ഞിട്ടുള്ള വിലസത്തിലേക്ക് അയക്കേണ്ടതാണ്. അക്കൗണ്ട് ഓഫീസർ തസ്തികയിൽ 6 ഒഴിവുകളും അക്കൗണ്ട് അസിസ്റ്റന്റ് തസ്തികയിൽ 12 ഒഴിവുകളുമാണുള്ളത്. അക്കൗണ്ട് ഓഫീസർ തസ്തികയിൽ ഹൈദരാബാദ് , കൊൽക്കത്ത എന്നിവിടങ്ങളിൽ ഓരോ ഒഴിവും ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ 2 ഒഴിവുകൾ വീതവുമാണുള്ളത്.
80000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. അപേക്ഷകൻ പ്രധാനമായും ഒരു ഇന്റർ ചർട്ടർഡ് അക്കൗണ്ടന്റ്, ഇന്റർ കോസ്റ്റ് ഫിനാൻഷ്യൽ എം.ബി.എ അല്ലെങ്കിൽ മാനേജ്‌മെന്റ് അക്കൗണ്ട് ആയിരിക്കണം. അപേക്ഷകന് കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 30 വയസ് ആണ് പ്രായപരിധി. അക്കൗണ്ട് അസിസ്റ്റന്റ് തസ്തികയിൽ ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിൽ 2 ഒഴിവുകൾ വീതവും ഡൽഹി,മുംബൈ എന്നിവിടങ്ങളിൽ 4 ഒഴിവുകൾ വീതവുമാണ് ഉള്ളത്. 25000 രൂപയാണ് ശമ്പളം.
ഉദ്യോഗാർത്ഥി ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും കൊമേഴ്സിൽ ബിരുദം നേടിയിരിക്കണം. 28 വയസാണ് പ്രായപരിധി. ഇന്റർവ്യൂ മുഖേന കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ പറഞ്ഞപ്രകാരം യോഗ്യത ഉണ്ടെങ്കിൽ നിശ്ചിത ഫോർമാറ്റിൽ അപേക്ഷ തയ്യാറാക്കുക. ശേഷം വീഡിയോയിലെ ഡിസ്ക്രിപ്ഷനിൽ നൽകിയിട്ടുള്ള വിലാസത്തിൽ കൊറിയറായി അപേക്ഷ അയക്കുക. എങ്ങനെയാണ് ഈ തസ്തികകളിലേക്ക് അയക്കുതെന്നും എങ്ങനെ ഓൺലൈൻ വഴി സമർപ്പിക്കണമെന്നുമുള്ള വെബ്സൈറ്റ് ലിങ്ക് വീഡിയോയുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യമുള്ള ഉദ്യോഗാർഥികൾക്ക് അത് മുഖേന അപേക്ഷിക്കാവുന്നതാണ്.
