ഒരു സർക്കാർ ജോലി ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. പത്താം ക്ലാസ് ജയിച്ചവർക്കായി ഊട്ടിയിൽ കേന്ദ്രസർക്കാർ ജോലി നേടാം.ലോവർ ഡിവിഷൻ ക്ലർക്ക്, ടൈലർ, സഫായിവാല, ബൂട്ട്മേക്കർ, ബാർബർ, വാഷർ മാൻ എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. മദ്രാസ് റെജിമെൻറ് സെൻറർ, വെല്ലിങ്ടൺ, നീലഗിരി, തമിഴ്നാട് എന്നിവയാണ് പുതിയ ഔദ്യോഗിക വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 26, 2021ന് മുൻപായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുക.
ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിൽ ഒരു ഒഴിവ് മാത്രമാണുള്ളത്. 19,900 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പ്ലസ് ടു ജയിച്ചവർക്കും ഇംഗ്ലീഷിൽ ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്കുമാണ് അപേക്ഷിക്കാൻ കഴിയുന്നത്. 18 വയസ്സു മുതൽ 25 വയസ്സുവരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. ബൂട്ട് മേക്കർ തസ്തികയിലും ഒരു ഒഴിവ് മാത്രമാണുള്ളത്. 19,900 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പത്താം ക്ലാസ് ജയിച്ചവർക്കും പ്രസ്തുത മേഖലയിൽ കഴിവുള്ളവർക്കും 18 വയസ്സു മുതൽ 25 വയസ്സു വരെ പ്രായമുള്ളവർക്കും അപേക്ഷിക്കാം.
കുക്ക് തസ്തികയിൽ 9 ഒഴിവുകളുണ്ട്. 19,900 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പത്താംക്ലാസ് പാസായവർക്കും ഇന്ത്യൻ കുക്കിംഗ് അറിയുന്നവർക്കും 18 വയസ്സുള്ള 25 വയസ്സുവരെ അപേക്ഷിക്കാം. ടൈലർ തസ്തികയിൽ ഒരു ഒഴിവ് മാത്രമാണുള്ളത്. പത്താം ക്ലാസ് പാസ്സായ പ്രസ്തുത മേഖലയിൽ കഴിവുള്ളവർക്കും അപേക്ഷിക്കാം. 18 മുതൽ 25 വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാം.18000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. സഫായിവാല തസ്തികയിൽ മൂന്ന് ഒഴിവുകളുണ്ട്. പത്താം ക്ലാസ് പാസ്സായ 18 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.18000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
ബാർബർ തസ്തികയിലും മൂന്ന് ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് പാസ്സായ 18നും 25 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വാഷർ മാൻ തസ്തികയിൽ അഞ്ച് ഒഴിവുകളാണുള്ളത്. 18000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പത്താം ക്ലാസ് പാസ്സായ പ്രസ്തുത മേഖലയിൽ കഴിവുള്ളവർക്ക് അപേക്ഷിക്കാം.18 വയസ്സ് മുതൽ 25 വയസ്സ് വരെയാണ് പ്രായപരിധി. പ്രധാനമായും ഒ.ബി.സി വിഭാഗത്തിന് മൂന്ന് വർഷവും എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ച് വർഷവുമാണ് പ്രായപരിധിയിൽ ലഭിക്കുന്ന ഇളവ്.ആപ്പ്ളിക്കേഷൻ ഫോം പൂരിപ്പിച്ച് അതിനോടൊപ്പം ആവശ്യമായ സർട്ടിഫിക്കറ്റിന്റെ കോപ്പികളും പാസ്സ്പോർട്ട് സൈസ് ഫോട്ടോയും തന്നിരിക്കുന്ന വിലാസത്തിൽ അയക്കുക.
