ഓണ കിറ്റ് വിതരണം ,പുതുക്കിയ തീയതി

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഈ മാസം നിരവധി ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു .അതിൽ പ്രധാനപ്പെട്ട ഒന്നായിരിക്കുന്നു ഓണകിറ്റ് . മുൻഗണന വിഭാഗത്തിൽ പെടുന്ന അന്ത്യോദയ അണ്ണാ യോജന വിഭാഗത്തിൽ ഉൾപ്പെടുന്ന AAY മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കുള്ള ഓണകിറ്റുകളുടെ വിതരണം ഏകദേശം പൂർത്തിയായി കഴിഞ്ഞു .ഇനി ശേഷിക്കുന്നത് ബി പി എൽ വിഭാഗത്തിൽ ഉൾപ്പെടുന്ന മുൻഗണനക്കാരായ പിങ്ക് കാർഡ് ഉടമകൾക്കും എ പി എൽ നീല വെള്ള കാർഡ് ഉടമകൾക്കുമാണ് . ഇവരുടെ വിതരണ തീയതികളിലാണ് ഇപ്പോൾ മാറ്റങ്ങൾ വന്നിരിക്കുന്നത് . ആ മാറ്റങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം

ഓഗസ്റ്റ് 19 എന്നത് മാറി ഓഗസ്റ്റ് 20 ന് അതായതു നാളെ വ്യാഴഴ്ച മുതൽ ആയിരിക്കും ബിപിഎൽ പിങ്ക് കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം ആരംഭിക്കുക, ഓരോ റേഷൻ കാർഡിന്റെയും അവസാന അക്കം അനുസരിച്ചാണ് കിറ്റ് വാങ്ങാൻ ഉള്ള അവസരം ഒരുക്കിയിരിക്കുന്നത്. കാർഡുടമകൾ ജൂലൈ മാസം റേഷൻ വാങ്ങിയ കടകളിൽനിന്നു തന്നെ കിറ്റുകൾ ലഭിക്കുന്നതാണ്.അവിടെ നിന്ന് തന്നെ നിങ്ങൾ കൈപ്പറ്റേണ്ടതാണ് .

ഓരോ കാർഡുടമകളും കിറ്റുകൾ വാങ്ങാൻ റേഷൻ കടകളിൽ എത്തേണ്ട തീയതി മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഈ വിഷയം സംബന്ധം ആയി നിങ്ങൾക്കുള്ള സംശയങ്ങൾ അറിയിക്കാനായി കമന്റ് ബോക്സ് പ്രയോജനപ്പെടുത്താം.വളരെ ഉപകാര പ്രദമായ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കാം.ചുവടെ ചേർത്തിരിക്കുന്ന വീഡിയോ കാണാം

Leave a Reply