സർക്കാർ ജോലി എന്നത് ഇന്ന് എല്ലാവരുടെയും ഒരു സോപാനം ആയി മാറിയിരിക്കുകയാണ്. ഗവൺമെൻറ് ജോലി എല്ലാവരും നേടുവാൻ ആഗ്രഹിക്കുന്നത് തന്നെ അവർക്കു ലഭിക്കുന്ന പെൻഷനും ആനുകൂല്യങ്ങളും മറ്റും ഒന്ന് കൊണ്ട് മാത്രമായിരിക്കും. എന്നാൽ സർക്കാർ ജോലി ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പി എസ സി പരീക്ഷ വളരെ കഠിനമേറിയ ഒന്ന് തന്നെയാണ്. അത് കൊണ്ട് തന്നെ എല്ലാവര്ക്കും സർക്കാർ ജോലി എളുപ്പം ലഭിക്കുന്നില്ല എന്ന് തന്നെ പറയാം.
നാം ഇന്ന് ഇവിടെ പറയാൻ പോകുന്നത് സർക്കാർ ജോലി പോലെ തന്നെ പ്രൈവറ്റ് ജോലിക്കാർക്കും മറ്റു ഇതര ജോലിക്കാർക്കും 60 വയസ് ആകുംപോളെക്കും പെൻഷൻ ലഭിക്കുന്ന ഒരു പദ്ധതിയെ കുറിച്ചാണ്. ഈ പെൻഷനെ നാഷണൽ പെൻഷൻ സ്കീം എന്ന് അറിയപ്പെടുന്നു. വാർദ്ധക്യകാലത്ത് ഇതുപോലൊരു തുക നമ്മുടെ കൈകളിലേക്ക് എല്ലാമാസവും എത്തുമ്പോൾ തീർച്ചയായും അത് വളരെ അതികം ഉപകാരപ്പെടുന്ന ഒന്ന് തന്നെയാണ്. നാഷണൽ പെൻഷൻ സ്കീമിൽ ചേർന്നു കഴിഞ്ഞാൽ 25 ശതമാനത്തോളം നമ്മൾക്ക് മൂന്ന് തവണകളായി അത്യാവശ്യഘട്ടങ്ങളിൽ എടുക്കാവുന്നതാണ്.
ഇതിൽ നിക്ഷേപിക്കുന്ന പൈസയ്ക്ക് പരിധിയില്ല എന്നതാണ് ഇതിന്റെ ഒരു പ്രതിയെഗത. ഇതിനു പ്രായപരുത്തി 18 വയസ് മുതൽ 65 വയസ്സു വരെയാണ്. ഉദാഹരണമായി നമ്മൾ വെറും ൧൦൦൦രൂപ വെച്ച് ഇതിൽ നിക്ഷേപിക്കുകയാണെങ്കിൽ നമുക്ക് എത്ര രൂപ വരെ ലഭിക്കുമെന്ന് നമുക്ക് പെൻഷൻ കാൽക്കുലേറ്റർ വഴി ചെക്ക് ചെയ്യാവുന്നതാണ്. ഇതിനായി അധിക ഡോക്യൂമെന്റസ്ന്റെ ആവശ്യകത ഇല്ല. ഒരു ഫോട്ടോ, അഡ്രസ് പ്രൂഫ്, ബാങ്ക് അക്കൗണ്ടിംഗ് പ്രൂഫ്, പാൻകാർഡ് എന്നിവ എന്നിവ മാത്രമാണ് ആവശ്യമായിട്ടുള്ളത്. ഇതി എങ്ങനെയാണ് ചേരുമെന്നത് എന്നുള്ള എല്ലാ വിവരങ്ങും വീഡിയോ കണ്ടു വിശദമായി മനസിലാക്കുക. പെൻഷൻ വേണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും തന്നെ ഇതിൽ ചേരുന്നത് വളരെ നല്ല തീരുമാനമാണ്.