ഇരുചക്ര വാഹനം മുതൽ ഹെവി വാഹനം വരെ ഉള്ളവർ അറിഞ്ഞിരിക്കുക

ഇരു ചക്ര വാഹനം എങ്കിലും സ്വന്തമായിൽ ഇല്ലാത്തവർ ഇന്ന് കുറവാണ്.അതിനാൽ തന്നെ വാഹനം ഉള്ള ഓരോ ആളുകളും തീർച്ചയായും അറിഞ്ഞിരിക്കേണ്ടതും,ചെയ്തിരിക്കേണ്ടതും ആയ കാര്യങ്ങൾ ആണ് ഈ പോസ്റ്റിലൂടെ നിങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്. ഇക്കാര്യം മനസിലാക്കിയില്ല എങ്കിൽ നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങി ഒരു പക്ഷെ കോടതികൾ കയറി ഇറങ്ങേണ്ട സാഹചര്യം വരെ ഉണ്ടായേക്കാം.ഈ വിഷയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി തുടർന്ന് വായിക്കുക.

വാഹന പരിശോധനകൾ ഡിജിറ്റലൈസ് ചെയ്ത സാഹചര്യത്തിൽ ആണ് പുതിയ പ്രശ്നം ഉടലെടുത്തിരിക്കുന്നത്.പ്രധാന കാരണം ആകട്ടെ ആർ സി ബുക്കിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറും.നിലവിലെ സാഹചര്യത്തിൽ റോഡിൽ തടഞ്ഞു നിർത്തിയിട്ടുള്ള പരിശോധനകൾക്ക് പകരം നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഓൺലൈൻ ആയിട്ടാണ് കേസുകൾ രെജിസ്റ്റർ ചെയ്യുന്നത്.കേസ് രെജിസ്റ്റർ ചെയ്യപ്പടുന്ന സാഹചര്യത്തിൽ അറിയിപ്പ് വരുന്നത് ആർ സി ബുക്കുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഫോൺ നമ്പറിലാണ്.എന്നാൽ നല്ലൊരു ശതമാനം ആളുകളും പരാതിപ്പെടുന്നത് കേസുകൾ രെജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞിട്ടില്ല എന്നതാണ്.

അതിനാൽ തന്നെ കേസ് കോടതിയിൽ എത്തിയ ശേഷം സമൻസ് ലഭിക്കുമ്പോൾ മാത്രമാണ് ഈ വിവരം ആളുകൾ അറിയുന്നത് തന്നെ.നിലവിലെ സാഹചര്യത്തിൽ കേസ് രെജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ 75 ദിവസത്തിനുള്ളിൽ ഓൺലൈൻ ആയി ഫൈൻ അടക്കാൻ സാധിക്കുന്നതാണ്.അതിനു ശേഷം ആകും കോടതി വ്യവഹാര പ്രകാരം ഉള്ള സമൻസ് വരുന്നത്.വാഹനം രെജിസ്റ്റർ ചെയ്യുന്ന വേളയിൽ നൽകപ്പെട്ട നമ്പർ ആണ് പരിവാഹൻ വെബ്‌സൈറ്റിൽ ഉടമയുടെ ഔദ്യോഗിക നമ്പർ ആയി ഉണ്ടാകുന്നത്.രെജിസ്ട്രേഷൻ സമയത്ത് നൽകപെട്ട നമ്പർ പിന്നീട് ഉപയോഗിക്കാത്ത സാഹചര്യം വന്നാൽ മാത്രമാണ് മേൽപ്പറഞ്ഞ പ്രശ്നം നനേരിടേണ്ടി വരിക.

ഈ പ്രശ്നം നേരിടാനായി നിലവിൽ ഉള്ള നമ്പർ ആർ സി ബൂക്കുമായി ബന്ധപ്പിച്ചാൽ മതിയാകും.മൊബൈൽ നമ്പർ മാറ്റാനുള്ള സേവനം എം പരിവാഹൻ വെബ്‌സൈറ്റിൽ ലഭ്യമാണ്.ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന കാര്യം കണ്ടു മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ പൂർണമായും കാണുക.വിഷയത്തിൽ നിങ്ങൾക്കുള്ള സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.

Leave a Reply