ഇന്ന് നമുക്ക് കേന്ദ്ര സർക്കാരിൻറെ വളരെ പ്രധാനപ്പെട്ട ഒരു പദ്ധതിയെ ക്കുറിച്ച് അറിഞ്ഞിരിക്കാം. ഇന്ത്യയിലെ കർഷകരുടെ ഉന്നമനത്തിനു വേണ്ടി കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഒരു പദ്ധതി യായിരുന്നു പിഎം കിസാൻ സമ്മാൻ യോജന. ഈയൊരു പദ്ധതി പ്രകാരം വർഷത്തിൽ 6000 രൂപയാണ് നൽകിയിരുന്നത്. രണ്ടായിരത്തിന്റെ മൂന്ന് കെടുക്കളായാണ് ഈ ഒരു തുക നൽകിയിരുന്നത്. എന്നാൽ ഈ 6000 രൂപ 12000 രൂപയിലേക്ക് ആക്കാൻ കേന്ദ്രസർക്കാർ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്.
ഇതുവരെയും ഈയൊരു പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയാത്ത ജനങ്ങൾക്ക് ഇനിയും അപേക്ഷിക്കാനുള്ള അവസരം കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. എന്നാൽ ഈ പദ്ധതിയിലേക്ക് എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്നും ഈ പദ്ധതിയിലേക്ക് എപ്പോൾ അപേക്ഷിക്കാം എന്നും നമുക്ക് നോക്കാം. കേന്ദ്ര സർക്കാരിൻറെ ഭാഗത്തു നിന്നും ലഭിക്കുന്ന വളരെ പ്രധാനപ്പെട്ട എല്ലാ ജനങ്ങൾക്കും വളരെ ഉപകാരപ്പെടുന്ന ഒരു പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ യോജന. ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനു ള്ള സമയം ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്.
കേന്ദ്ര സർക്കാർ കാർഷിക മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും 6000 രൂപ എന്നത് 12000 രൂപ ആക്കുക എന്നുള്ള നടപടികൾ ഇപ്പോൾ ആരംഭിച്ചിട്ടു ണ്ട്. ഔദ്യോഗികമായി ഇതിനുള്ള പ്രഖ്യാപനം നടത്തിയിട്ടി ല്ല. മിക്കവാറും അടുത്ത ബജറ്റിൽ തന്നെ ഈ പദ്ധതിക്കു വേണ്ടിയുള്ള തീരുമാനമുണ്ടാകും. സെപ്റ്റംബർ 30 വരെ ഈയൊരു പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്. അക്ഷയകേന്ദ്രങ്ങൾ വഴിയോ
ഓൺലൈൻ വഴിയോ ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
2018 ഡിസംബർ ഒന്നിനാണ് കർഷകരുടെ ഉന്നമനത്തിന് ആയിട്ടുള്ള ഈ ഒരു പദ്ധതി കേന്ദ്രസർക്കാർ നടപ്പിലാക്കിയത്. 100% വിഹിതവും കേന്ദ്ര സർക്കാർ തന്നെയാണ് നൽകുന്നത്. നിലവിൽ 2000 രൂപയുടെ മൂന്ന് കെടുക്കളായിട്ടാണ് വിതരണം ചെയ്തിരുന്നത്. അതായത് ഒരു വർഷം 6000 രൂപ. ചെറുകിട കർഷകർ മുതൽ അഞ്ച് ഏക്കർ വരെ കൃഷി ഭൂമി ഉള്ളവർക്ക് ഈ ഒരു പദ്ധതിയിലേക്ക് അംഗമാകാൻ സാധിക്കും. എന്നാൽ ഒരു കുടുംബത്തിലെ ഒരു വ്യക്തിക്ക് മാത്രമേ ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
പദ്ധതി അനുസരിച്ച് സംസ്ഥാന സർക്കാർ ആയിരിക്കും കർഷകരെ കണ്ടെത്തുക. അതുമാത്രമല്ല തുക നേരിട്ട് തന്നെ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് എത്തുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. പിഎം കിസാൻ ഔദ്യോഗിക വെബ്സൈറ്റായ www.pm kisan.gov.in എന്ന വെബ്സൈറ്റിലൂടെ ഈയൊരു പദ്ധതിയി ലേക്ക് അപേക്ഷിക്കാൻ കഴിയും. കൂടുതൽ വിശദാംശങ്ങൾ പോസ്റ്റിൽ ഉൾപ്പെടുത്തി യിട്ടുള്ള വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.
