വാഹനങ്ങളിൽ സ്റ്റെപ്പിനി ടയറുകൾക്ക് പകരം പഞ്ചർ കിറ്റുകളും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പമ്പുകളും ഉൾപ്പെടുത്തണം എന്ന കേന്ദ ഉപരിതല ഗതാഗത മന്ത്രാലയം പുതിയ മാറ്റം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിവിട്ടിരിക്കുകയാണ്.ഒക്ടോബർ മാസത്തോടെ തന്നെ ഈ മാറ്റം പ്രാബല്യത്തിൽ വരും എന്നാണ് ലഭിക്കുന്ന സൂചനകൾ.സാധാരണ ട്യൂബ്ലെസ്സ് ടയറുകൾ ഉആയോഗിക്കപ്പെടുന്ന പുതിയ വാഹനങ്ങളിൽ സ്റ്റെപ്പിനി ടയറുകളുടെ ആവശ്യം ഇല്ല എന്ന സാധ്യത മുന്നിൽ കണ്ടാണ് പുതിയ തീരുമാനം.പഞ്ചറായ ട്യൂബ്ലെസ്സ് ടയറുകൾ അഞ്ചു മിനുട്ടിൽ റിപ്പയർ ചെയ്തു പരിഹരിക്കാൻ സാധിക്കും.
അതിനാൽ തന്നെ സ്റ്റെപ്പിനി ടയറുകൾക് പകരമായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പമ്പും,പഞ്ചർ കിറ്റും അടങ്ങുന്ന വസ്തുക്കൾ ആകും പുതിയ വാഹനങ്ങളിൽ ഉണ്ടാകുക.ആദ്യ ഘട്ടത്തിൽ ചെറിയ വാഹങ്ങളിൽ ആകും ഈ പുതിയ മാറ്റം വരിക. വാഹനങ്ങളിൽ പാമ്പുകൾ ഘടിപ്പിച്ച് കൊണ്ടുള്ള പഞ്ചർകിറ്റുകൾ അടങ്ങുന്ന സാധനസാമഗിരികൾ ആകും ഇടം പിടിക്കുക.ടയറുകളിൽ എയർ കുറയുന്നു എന്ന സൂചന ഓടിക്കുന്ന ആൾക്ക് നൽകുന്ന രീതിയിൽ ഉള്ള സംവിധാനം ആകും പുതിയതായി നിലവിൽ വരിക.
3500 ടണ്ണിന് താഴെ ഭാരം ഉള്ള വാഹങ്ങളിൽ ആണ് ഈ മാറ്റം ആദ്യം നിലവിൽ വരിക.ഇത് സമബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഈ വിഷയം സംബന്ധിച്ച നിങ്ങളുടെ അഭിപ്രായങ്ങൾ സംശയങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.നിങ്ങളുടെ പ്രിയപെട്ടവരിലേക്കും ഉപകാരപ്രദമായ ഈ അറിവ് എത്തിക്കുക
