സിനിമകളെ സ്നേഹിക്കുന്നവർ കൂടുതലും ആഗ്രഹിക്കുന്നത് ബിഗ് സ്‌ക്രീനിൽ അവ കാണാനാണ്.എന്നാൽ അതിനു ചലവാകുന്ന തുക ആലോചിക്കുമ്പോൾ ആ ആഗ്രഹത്തിൽ നിന്നും പുറകോട്ട് പോകുന്നവരാണ് കൂടുതൽ ആളുകളും.എന്നാൽ 14 ഇഞ്ച് ടി വി യുടെ വില പോലും ആകാത്ത രീതിയിൽ വീട്ടിൽ സ്വന്തമായി ഒരു ബിഗ് സ്‌ക്രീൻ തയാറാക്കാൻ കഴിഞ്ഞാലോ?നടക്കുമോ എന്ന് അലായോജിച്ച് നെറ്റി ചുളിക്കേണ്ട ഇത് സാധ്യമാണ്.വൈ ജി 300 എന്ന പോർട്ടബിൾ പ്രൊജക്റ്റർ ആണ് വീട്ടിൽ ഒരു ബിഗ്‌സ്‌ക്രീൻ തയാറാക്കാൻ നമ്മളെ സഹായിക്കുന്നത്.ഓൺലൈൻ ആയി വാങ്ങാൻ ലഭിക്കുന്ന ഒരു പ്രൊജക്ടർ ആണ് ഇത്.
വെറും 2615 രൂപ മാത്രം ആണ് banggood.com എന്ന ഓൺലൈൻ സൈറ്റിൽ ഇതിന്റെ വില.പോർട്ടബിൾ പ്രൊജക്റ്റർ,റിമോട്ട് കൺട്രോൾ,കണക്റ്റർ കേബിൾ,പവർ അഡാപ്‌റ്റർ,യുസർ മാന്വൽ എന്നിവയാണ് ഈ പ്രോജെക്ടറിന്റെ ബോക്സിൽ ഉണ്ടാകുക.12 വോൾട്ട്,1.5 ആമ്പിയർ പവർ അഡാപ്‌റ്റർ ആണ് പ്രൊജക്റ്ററിന് ഒപ്പം ലഭിക്കുന്നത്.പ്രൊജക്റ്ററിന്റെ ഫങ്ഷനുകൾ പ്രവർത്തിപ്പിക്കാൻ റിമോട്ടിനൊപ്പം പ്രൊജക്റ്ററിന്റെ മുകളിൽ ഉള്ള സ്വിച്ചുകളും സഹായകം ആണ്.കൂടാതെ മൈക്രോ എസ് ഡി കാർഡ് സ്ലോട്ട്,ഹെഡ്‍ഫോൺ ജാക്ക്,ഓഡിയോ വീഡിയോ കേബിൾ സോക്കറ്റ് എന്നവ ഒരു വശത്തായി കാണാം.
യു എസ് ബി,എച് ഡി എം ഐ,ഡി സി ഇൻപുട്ട് എന്നിവക്ക് സഹായകമായ പോർട്ടുകളും ഒരു വശത്തായി കാണാൻ സാധിക്കുന്നതാണ്.കൂടാതെ ഫോക്കസ് അഡ്ജസ്റ്റ് ചെയ്യാൻ ഉള്ള ഒരു സ്വിച് മറ്റൊരു വശത്തും കാണാൻ സാധിക്കുന്നതാണ്.ഇത് സമബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ,അഭിപ്രായങ്ങൾ എന്നിവ കമന്റിൽ അറിയിക്കാൻ ശ്രദ്ധിക്കുക.
