നമ്മൾ ഉപയോഗിക്കുന്ന ഫോൺ ആരെങ്കിലും ചോർത്തുന്നുണ്ടോ,നമ്മുടെ ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടോ എന്ന സംശയം ഒരിക്കലെങ്കിലും തോന്നിയിട്ടില്ലാത്തവർ ചുരുക്കമായിരിക്കും.ഇങ്ങനെ എന്തെങ്കിലും സമഭവിച്ചിട്ടുണ്ടോ എന്ന് എങ്ങനെ മനസിലാക്കാം എന്നാണ് ഇവിടെ പറയുന്നത്.സാധാരണ ഗതിയിൽ ഇത് സംഭവിക്കുന്നത് എന്തെങ്കിലും തരത്തിൽ ഉള്ള സ്പൈ ആപ്പ്ലികേഷനുകൾ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്താണ് ഇത് സാധ്യമാക്കുന്നത്.ഇത്തരത്തിൽ ഒരു സ്പൈ ആപ്പ് ഫോണിൽ ഉണ്ടോ എന്നത് കണ്ടു പിടിച്ചാൽ മാത്രമേ ഇത് അറിയാനും സാധിക്കുകയുള്ളു.
ഇത്തരം മൊബൈൽ ആപുകൾ നമ്മുടെ സാധാരണ മൊബൈൽ ആപ്പ്ലികേഷൻ ഐക്കണുകൾ കാണുന്നത് പോലെയോ,മൊബൈലിലെ ആപ്പ്ലികേഷൻ മാനേജർ എടുത്ത് നോക്കിയാലോ ഇവ കാണില്ല.ഇവ കണ്ടു പിടിക്കാനായി ചെയ്യേണ്ട കാര്യങ്ങളിൽ പ്രധാനപ്പെട്ടത് ഈ മൊബൈൽ വൈറസുകൾ പൂർണ സമയത്തും പ്രവർത്തിക്കുന്നവയാകും.ഇങ്ങനെ പൂർണസമയം പ്രവർത്തിക്കാൻ ഫോണിന്റെ ബാറ്ററി അധികമായി ജോലി ചെയ്യുന്നത് മൂലം ബാറ്ററി സെറ്റിംഗ്സ് ഓപ്‌ഷനിൽ ബാറ്ററി യൂസേജ് എന്ന ഓപ്‌ഷനിൽ ഓരോ മൊബൈൽ ആപ്പുകളും എത്ര പവർ എടുക്കുന്നു എന്നത് കാണാൻ സാധിക്കും.
ഇങ്ങനെ ഉള്ള ആപ്പുകളുടെ പട്ടികയിൽ നമ്മുക്ക് പരിചയം ഇല്ലാത്ത മൊബൈൽ ആപ്പുകൾ അധികമായി പ്രവർത്തിക്കുന്നത് കാണുന്നു എങ്കിൽ ആ ഓപ്‌ഷൻ ഉപയോഗിച്ച് തന്നെ അത് സ്റ്റോപ്പ് ചെയ്യുക.തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായോ താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.നിങ്ങളുടെ അഭിപ്രായങ്ങൾ സംശയങ്ങൾ എന്നിവ കമന്റിൽ പ്രതീക്ഷിക്കുന്നു.