കഞ്ഞിവെള്ള കീടനാശിനി തയാറാക്കാം

നമ്മുടെ വീടുകളിൽ എന്നും കാണുന്ന ഒരു സാധനമാണ് കഞ്ഞിവെള്ളം.സാധാരണയായി ഈ കഞ്ഞിവെള്ളം കുടിക്കാൻ ആണ് ഉപയോഗിക്കുന്നത്. എന്നാൽ പുതിയ തലമുറക്ക് കഞ്ഞിവെള്ളം അത്ര താല്പര്യം ഉള്ള ഒന്നല്ല.അതിനാൽ തന്നെ കൂടുതൽ ആളുകളും ഇന്ന് കഞ്ഞിവെള്ളം കളയുകയാണ് ചെയ്യുന്നത്. എന്നാൽ ഇങ്ങനെ വേസ്റ്റായി കളയുന്ന കഞ്ഞിവെള്ളം കൊണ്ട് നമ്മുടെ കൃഷിയിടങ്ങളിൽ അല്ലെങ്കിൽ നമ്മുടെ അടുക്കള തോട്ടങ്ങളിൽ നല്ല അടിപൊളി ജൈവകീടനാശിനി ഉണ്ടാക്കാൻ സാധിക്കും. അതെങ്ങനെ ആണെന്നാണ് ഈ പോസ്റ്റിൽ പറയുന്നത് .

ഇത്തരത്തിലുള്ള കഞ്ഞിവെള്ള കീടനാശിനി നമുക്ക് ഇലകളിൽ ഉണ്ടാവുന്ന കുരുടിപ്പ്, മുഞ്ഞ ശല്യം, വെള്ളീച്ച ശല്യം, ഇലകളിൽ ഉണ്ടാവുന്ന മഞ്ഞളിപ്പ്, ഇലകളിൽ ഉണ്ടാകുന്ന തുരുമ്പിനെ രോഗം, വട്ട രോഗം എന്നിവയ്ക്കെല്ലാം കഞ്ഞി വെള്ള കീടനാശിനി വളരെ ഉപകാരപ്രദമാണ്.സാധാരണയായി കഞ്ഞിവെള്ളത്തിൽ പച്ചക്കറികളുടെ വേസ്റ്റ് ഇട്ടു ഒരു ആഴ്ച വെച്ചാൽ നമുക്ക് നല്ലൊരു വളമായി ഉപയോഗിക്കാൻ കഴിയും.അതുപോലെ തന്നെ കഞ്ഞിവെള്ളം ജൈവകീടനാശിനിയായി ഉപയോഗിക്കാനും സാധിക്കും.എങ്ങനെ തയാറാക്കാം എന്ന് നോക്കാം.

അതിനായി 1 ലിറ്റർ കഞ്ഞിവെള്ളം എടുത്ത് രണ്ടുദിവസം പുളിപ്പിക്കാൻ ആയി വെക്കുക. പുളിച്ചു വരുന്ന കഞ്ഞി വെള്ളത്തിലേക്ക്, മൂന്നു പിടി വേപ്പിൻ പിണ്ണാക്ക് ഇട്ട് ഒരു മണിക്കൂർ നേരം കുതിരാൻ വയ്ക്കുക. ഇത്തരത്തിൽ കുതിർന്ന വരുന്ന വേപ്പിൻപിണ്ണാക്ക് , കഞ്ഞി വെള്ളവും ചേർത്ത് കുടി നന്നായി ഇളക്കി അരിച്ചെടുക്കുക. ബാക്കി കിട്ടുന്ന വേസ്റ്റ് നമുക്ക് ചെടികളുടെ മൂട്ടിൽ വളം ആയിട്ട് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. തുടർന്ന് ഈ കഞ്ഞിവെള്ളം വേപ്പിൻപിണ്ണാക്ക് ലയിനിലേക്കു ഒരു വെളുത്തുള്ളി മുഴുവനും ചതച്ചത് നീര് പിഴിഞ്ഞ് അതിലേക്ക് ചേർത്ത് കൊടുക്കുക.

തുടർന്ന് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കി 250 ml ഒരു ലിറ്റർ വെള്ളത്തിൽ എന്ന രീതിയിൽ നേർപ്പിച്ചു, ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ള ചെടികളുടെ അടിഭാഗത്ത് വെയിലുള്ളപ്പോൾ തളിച്ചു കൊടുക്കുക. ഇത് ആഴ്ചയിൽ മൂന്നുദിവസം തളിച്ചു കൊടുത്താൽ നല്ല രീതിയിലുള്ള കീട ആക്രമണത്തെ നിയന്ത്രിക്കുകയും നല്ല ഫലം ഉണ്ടാവുകയും ചെയ്യും.കഞ്ഞി വെള്ള കീടനാശിനി എങ്ങനെ തയാറാക്കാം എന്ന് മൻസസിലാക്കാനായി താഴെ നൽകിയിരിക്കുന്ന ട്ടിഓട്ടോറിയൽ വീഡിയോ പൂർണമായും കാണുക

Leave a Reply