ആട് വളർത്താൻ സർക്കാർ സഹായം 25000 രൂപ

ഉപജീവനം ആയി കണ്ടു നിലവിൽ ആട് വളർത്തൽ നടത്തുന്നവരും,നടത്താൻ ആഗ്രഹിക്കുന്നവരും നിരവധി ആണ്.അങ്ങനെ ഉള്ളവർക്ക് സഹായകം ആകുന്ന കേരളസർക്കാർ മൃഗ സംരക്ഷണ വകുപ്പിന്റെ കീഴിൽ പുതിയ ആടുകളെ വാങ്ങാൻ 25000 രൂപ ധനസഹായം ലഭിക്കുന്ന ഒരു പദ്ധതി ഇപ്പോൾ നിലവിലുണ്ട്.കൊറോണയുടെ പശ്ചാത്തലത്തിൽ വീട്ടിൽ തന്നെ മികച്ച ഒരു ഉപജീവന മാർഗം ആയി കണ്ടു ചെയ്യാൻ കഴിയുന്ന ആട് വർത്തലിനു ലഭിക്കുന്ന സഹായം സംബന്ധിച്ച് ഉള്ള കൂടുതൽ വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.തുടർന്ന് വായിക്കാം.

കേരളം മൃഗ സംരക്ഷണ വകുപ്പിന്റെ കീഴിൽ ഉള്ള ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് 2020 – 21 എന്ന പദ്ധതി വഴി ആണ് ആട് വളർത്തൽ സഹായം ലഭിക്കുന്നത്.പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്.4 മുതൽ 6 മാസം പ്രായം ഉള്ള മലബാറി ഇനത്തിൽപ്പെടുന്ന 5 പെണ്ണാടുകളെയും,ഒരു മുട്ടനാടിനെയും വാങ്ങുന്നതിനായി സർക്കാർ 25000 രൂപ നൽകുന്നതാണ് പദ്ധതി രീതി.നിലവിൽ ആട് വളർത്തൽ നടത്തുന്നവർക്കും,പുതിയതായി ഈ മേഖലയിൽ ഇറങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഗോട്ട് സാറ്റലൈറ്റ് യൂണിറ്റിലേക്ക് അപേക്ഷ സമർപ്പിക്കാം.ആർക്കൊക്കെ ആണ് മുൻഗണന ലഭിക്കുന്നത് എന്ന് മനസിലാക്കാം.

30 ശതമാനം വനിതകൾ,10 ശതമാനാം പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്നവർക്കും,60 ശതമാനം വരുന്ന മറ്റു കാറ്റഗറിയിൽപ്പെടുന്ന ആളുകൾക്കും പദ്ധതി വഴി ഉള്ള ആനുകൂല്യം ലഭിക്കുന്നതാണ്.എന്നാൽ 100 സ്‌ക്വയർ ഫീറ്റിൽ കുറയാത്ത ആട്ടിന്കൂട് ഉപഭോക്താവ് സ്വയം ചിലവ് വഹിക്കേണ്ടതുണ്ട്.അതിനൊപ്പം ആടുകളുടെ ഇൻഷുറൻസും ഉപഭോക്താവ് വഹിക്കേണ്ടതുണ്ട്.ഈ വിഷയം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കാൻ മറക്കാതിരിക്കുക.

Leave a Reply