ഏതു കറ്റാര്വാഴയും തഴച്ചു വളർന്നു താടിയുള്ള ഇലകൾ ആകും തേങ്ങ ഉപയോഗിച്ച് ഇങ്ങനെ ചെയ്‌താൽ

നിരവധി ഔഷധഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് കറ്റാർവാഴ.എന്നാൽ കറ്റാർ വാഴ നട്ടു വളർത്തുന്നവരിൽ ചിലർക്കെങ്കിലും നേരിടേണ്ടി വരുന്ന ഒരു പ്രശ്നം ആണ് അവ നന്നായി വളർന്നു വരുന്നില്ല,അല്ലെങ്കിൽ പെട്ടെന്ന് തന്നെ ചെടി കുരുടിച്ചു പോകുന്നു തുടങ്ങയവ.എന്നാൽ കറ്റാർവാഴ നന്നായി തഴച്ചു വളരാൻ വേണ്ടി ചെയ്യാൻ സാധിക്കുന്ന ഉഗ്രൻ ഒരു പൊടിക്കൈ ആണ് ഈ പോസ്റ്റിലൂടെ നിങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.ഈ വിഷയം സംബന്ധിയായി കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുകയും ഒപ്പം പോസ്റ്റ് വായിക്കുകയും ചെയ്യുക.

തേങ്ങ ഉപയോഗിച്ചുള്ള കറികൾ ധാരാളമായി ഉപയോഗിക്കുന്നവരാണ് നമ്മൾ മലയാളികൾ അത് കൊണ്ട് തന്നെ തേങ്ങക്ക് നമ്മുടെ വീടുകളിൽ ബുദ്ധിമുട്ട് ഉണ്ടാകില്ല.എന്നാൽ നമുക്ക് ആവശ്യം ഉള്ളത് തേങ്ങയുടെ വെള്ളം ആണ്.തേങ്ങാ പൊട്ടിക്കുമ്പോൾ ലഭിക്കുന്ന വെള്ളം ഒരു പാത്രത്തിൽ ഒഴിച്ച് വെക്കുക.ശേഷം വെയിൽ തട്ടാത്ത രീതിയിൽ അത് വീടിനുള്ളിൽ 24 മണിക്കൂർ സൂക്ഷിച്ചു വെക്കുക.24 മണിക്കൂർ ശേഷം അൽപ്പം കലങ്ങിയ അവസ്ഥയിൽ ഉള്ള വെള്ളം നമുക്ക് ലഭിക്കുന്നതാണ്.വളരെ മികച്ച ഒരു വളം ആയി ഇതിനെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

മഗ്നീഷ്യം,കാൽസിയം അടക്കം ഉള്ള ധാരാളം മിനറലുകൾ ഇവയിൽ അടങ്ങിയിട്ടുള്ളതിനാൽ ചെടിയുടെ വളർച്ചക്ക് വളരെ ഉപകാരപ്രദം ആകും എന്നുള്ളത് അനുഭവസ്ഥർ തെളിയിച്ച വസ്തുതയാണ്.50 മില്ലി തേങ്ങവെള്ളത്തിൽ ഒരു ലിറ്റർ പച്ചവെള്ളം എന്ന കണക്കിൽ നന്നായി ലയിപ്പിക്കുക.ശേഷം ചെടിയുടെ ചുവട്ടിൽ ഇത് തളിച്ച് കൊടുക്കുന്നത് കറ്റാർവാഴ നല്ല കനത്തിൽ തഴച്ച് വളരാൻ ഏറെ സഹായകം ഇങ്ങനെ വെള്ളം തളിക്കുന്നത്.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ബോക്സിൽ അറിയിക്കാൻ പ്രത്യേകം ഓർക്കുക.

Leave a Reply