കോവിഡ് ലോക്കഡൗൺ പശ്ചാത്തലത്തിൽ സർക്കാർ പദ്ധതികൾ മുഖേന നിരവധി ലോണുകൾ ലഭിക്കുകയുണ്ടായി.അത്തരത്തിൽ തെരുവ് കച്ചവടങ്ങൾ ചെയ്യുന്ന സാധാരണക്കാരെ കോവിഡ് ലോക്ക്ഡൗൺ സാരമായി ബാധിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ തെരുവ് കച്ചവടക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ “പ്രധാനമന്ത്രി സ്വനിധി യോജന” എന്ന പേരിൽ ഒരു വായ്പ്പ പപദ്ധതി ആവിഷ്ക്കരിചിരിക്കുന്നു.”പ്രധാനമന്ത്രി ആത്മനിർബർ”പദ്ധതിയുടെ ഭാഗമാണ് ഈ വായ്പ്പാ പദ്ധതി.തെരുവ് കച്ചവക്കാർക്ക് 10000 രൂപ വായ്പ്പാ ലഭിക്കുന്നതാണ് പ്രധാനമന്ത്രി സ്വനിധി യോജന.
ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് 24 നു മുൻപ് വരെ തെരുവിൽ കച്ചവടം ചെയ്തിരുന്നവർക്ക് ആണ് നിലവിൽ ലോണിനായി അപേക്ഷിക്കാൻ സാധിക്കുക.50 ലക്ഷം തെരുവ് കച്ചവടക്കാർക്ക് ഈ ആനുകൂല്യത്തിന്റെ ഗുണഫലം ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഒരു ലക്ഷത്തി അൻപത്തിനാലായിരം അപേക്ഷകൾ ഇതിനോടകം പ്രധാനമന്ത്രി സ്വനിധി യോജന വഴിയുള്ള വായ്പ്പാ ലഭിക്കാനായി നൽകി കഴിഞ്ഞു.48,000 ആളുകൾക്ക് പദ്ധതി പ്രകാരം ഉള്ള ലോണുകൾ ലഭിക്കുകയും ചെയ്തു.
നഗരങ്ങളിലും,നഗരതിർത്തിയിലുള്ള ഗ്രാമങ്ങളിലെ തെരുവ് കച്ചവടക്കാർക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.ആവശ്യമുള്ള വസ്തുക്കൾ വെണ്ടർ ഐഡന്റിറ്റി കാർഡ്,വെണ്ടർ സർട്ടിഫിക്കറ്റ്,നഗരസഭാകാര്യാലത്തിന്റെ സാക്ഷ്യപത്രം,കൂടാതെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം.കൂടാതെ ബാങ്ക് അക്കൗണ്ടുമായും ആധാർ ബന്ധിപ്പിച്ചിരിക്കണം.വായ്പ്പാ തുക ഒരു വര്ഷം കൊണ്ട് മാസ തവണകളായി തിരിച്ചടച്ചാൽ മതിയാകും.മുൻകൂട്ടി അടച്ചു തീർക്കുകയാണ് എങ്കിൽ ലോൺ തുക വർധിപ്പിക്കാൻ സാധിക്കുന്നതാണ്.ഓൺലൈൻ അപേക്ഷ നൽകേണ്ട രീതിയും മറ്റു വിവരങ്ങളും കൂടുതൽ വ്യക്തമാകാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാൻ ശ്രദ്ധിക്കുക.ഓൺലൈൻ അപേക്ഷ നൽകാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
