ബാങ്ക് അക്കൗണ്ടിൽ എത്തിയോ എന്ന് ഒരു മിസ്കാളിലൂടെ അറിയാം

ആഗസ്റ്റ് മാസത്തിൽ നിരവധി സർക്കാർ ആനുകൂല്യങ്ങൾ ആണ് ബാങ്ക് അക്കൗണ്ടിൽ എത്തി ചേരുന്നത്..കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യങ്ങൾ,പഞ്ഞമാസ അലവൻസുകൾ,നിരവധി പെൻഷൻ തുക,ക്ഷേമനിധി സഹായങ്ങൾ തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ ആണ് ബാങ്ക് അക്കൗണ്ടുകളിൽ എത്തുന്നത്.ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ,യു പി ഐ സേവനങ്ങൾ ലഭ്യമായിട്ടുള്ളവർക്ക് അതിലൂടെ തന്നെ തുക ബാക് അക്കൗണ്ടിൽ എത്തിയോ എന്നുള്ള കാര്യം പരിശോധിക്കാൻ സാധിക്കും. എന്നാൽ ഈ സംവിധാങ്ങൾ ഒന്നും ലഭ്യമല്ലാത്തവർ കോവിഡ് പശ്ചാത്തലത്തിൽ തുക എത്തിയോ എന്ന കാര്യം ബാങ്കിൽ പോയി പരിശോധിക്കുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ വളരെ അപകടകരം ആണ് താനും.

എന്നാൽ എല്ലാ ബാങ്കുകളും അക്കൗണ്ടിൽ തുക എത്തിയോ എന്ന് പരിശോധിക്കാൻ സഹായിക്കുന്ന മിസ്സിട്കോൾ സംവിധാനം പ്രയോജനപ്പെടുത്താൻ സാധിക്കുന്നതാണ്.സാധാരണ ഫോണുകൾ,സ്മാർട്ട്ഫോണുകൾ എന്ന വ്യത്യാസം ഇല്ലാതെ തന്നെ ഈ സേവനം ഉപയോഗിക്കാനായി സാധിക്കുന്നതാണ്.ഇത്തരത്തിൽ വിവിധ ബാങ്കുകളുടെ മിസ്കാൾ സേവനം ലഭ്യമാകുന്ന ഫോൺ നമ്പറുകൾ ഏതൊക്കെ എന്ന് മനസിലാക്കാനായി തുടർന്ന് വായിക്കുക.ബാങ്ക് അക്കൗണ്ട്മായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പർ വഴി മിസ്കാൾ ചെയ്‌താൽ മാത്രമാണ് ഈ സേവനം ലഭിക്കുന്നത്.മിസ്കാൾ നൽകിയ ശേഷം അക്കൗണ്ട് സംബന്ധമായ വിവരങ്ങൾ എസ് എം എസ് ആയി ലഭിക്കുന്നതാണ്

ആക്സിസ് ബാങ്ക് – 18004195959,ബാങ്ക് ഓഫ് ബറോഡ – 922301311,ഐ ഡി ബി ഐ – 18008431122,കൊടക് മഹിന്ദ്ര -18002740110,പഞ്ചാബ് നാഷണൽ ബാങ്ക് – 18001802222,ഐ സി ഐ സി ഐ – 2230256767,എച് ഡി എഫ് സി -18002703333,ബാങ്ക് ഓഫ് ഇന്ത്യ – 9015135135,കാനറാ ബാങ്ക് – 9015483483,എസ് ബി ഐ – 9223766666,യൂണിയൻ ബാങ്ക് -9223008586,എസ് ബാങ്ക് -9223920000,സൗത്ത് ഇന്ത്യൻ ബാങ്ക് – 9223008488,സി എസ് ബി ബാങ്ക് – 9895923000,കേരളം ഗ്രാമീൺ ബാങ്ക് – 9015800400,സിറ്റി ബാങ്ക് – 9880752484, എന്നിവയാണ്.

Leave a Reply