റേഷൻ വിതരണത്തിൽ ഒട്ടനവധി ആനുകൂല്യങ്ങൾ ഇതിനോടകം കേന്ദ്ര സംസ്ഥാന സർക്കാരുകൾ വഴി ലഭിക്കുന്നുണ്ട്.താരതമ്യേന സാമ്പത്തികമായി മുന്നോക്ക വിഭങ്ങളായി കണക്കാക്കപ്പെട്ടുന്ന നീല വെള്ള കാർഡ് ഉടമകൾക്ക് റേഷൻ വിഹിതമായി ഈ മാസം കിട്ടുന്നത് എന്തൊക്കെ ആണ് എന്ന് നോക്കാം..മെയ് ,ജൂൺ മാസങ്ങളിൽ മുൻഗണനേതര വിഭാഗത്തിൽപ്പെടുന്ന നീല വെള്ള എ പി എൽ കാർ ഉടമകൾക്ക് സ്‌പെഷ്യൽ അരി ലഭിച്ചിരുന്നു.ഇതിനെ കുറിച്ച് അറിവില്ലാത്ത പലരും സെപ്ഷ്യൽ അരി കൈപ്പറ്റിയിരിക്കില്ല.മാസ റേഷൻ വിഹിതം മാത്രം വാങ്ങി മടങ്ങിയവർ നിരവധി ആണ്.
ഇത്തരത്തിൽ മുടങ്ങിയ റേഷൻ ജൂലൈ മാസം ചോദിച്ച് വാങ്ങാൻ ഉള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.രണ്ടു മാസത്തെ സ്‌പെഷ്യൽ അരി വാങ്ങിയിട്ടില്ല എങ്കിൽ കിലോ 15 രൂപ നിരക്കിൽ 20 കിലോ അരി ഇപ്പോൾ വാങ്ങാൻ സാധിക്കുന്നതാണ്.ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മുൻ മാസങ്ങളിലെ സ്‌പെഷ്യൽ അരി വാങ്ങാത്തവർക്ക് മാത്രം ആകും ഈ ആനുകൂല്യം ലഭിക്കുക.ഇതിനിടപ്പം കാർഡിൽ ലഭിക്കുന്ന സാധാരണ ഭക്ഷ്യധാന്യവും ലഭിക്കുന്നതാണ്.ഈ മാസം എ പി എൽ കാർഡ് ഉടമകൾക്ക് ഓരോ അംഗത്തിനും 2 കിലോ വീതം ഭക്ഷ്യധാന്യം നാല് രൂപ നിരക്കിൽ ലഭിക്കുന്നതാണ്.
വെള്ള കാർഡ് ഉടമകൾക്ക് 4 കിലോ അരി ലഭിക്കുന്നതാണ്.എന്നാൽ കിലോക്ക് 10 രൂപ 90 പൈസ എന്ന നിരക്കിൽ ആകും ഇത് ലഭിക്കുക.പൊതുവായി ലഭിക്കുക ആട്ടയും വൈദ്യുതീകരിച്ച വീട് ഉള്ളവർക്ക് അര ലിറ്റർ മണ്ണെണ്ണയും അധികമായി ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾ റേഷൻ വിതരണത്തെ കുറിച്ച് അറിയാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ സംശയങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് ഉപകാരപ്രദമായ ഈ വിവരം എത്തിക്കാൻ മറക്കാതിരിക്കുക
