വീട് വെക്കാൻ 4 ലക്ഷം രൂപ സഹായം

ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹരായ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതിനു വേണ്ടി സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചിരിക്കുന്നു.ആര്‍ക്കൊക്കെ എങ്ങനെയൊക്കെ അപേക്ഷിക്കാം എന്ന് നമുക്ക് നോക്കാം ലൈഫ് മിഷന്റെ 4ാം ഘട്ടത്തിലേക്കുള്ള അപേക്ഷകളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ആഗസ്റ്റ് 1 മുതല്‍ 14 വരെ ആണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള സമയ പരിധി. പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ Help desk കള്‍ വഴിയോ നിങ്ങള്‍ക്ക് സ്വന്തമായോ അല്ലെങ്കില്‍ അക്ഷയ കേന്ദ്രം വഴിയോ അപേക്ഷിക്കാവുന്നതാണ്.

ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒറ്റ കുടുംബമായിട്ടാണ് പരിഗണിക്കുക. ഇത് പ്രകാരം 2020 ജൂലായ് 1 ന് മുന്‍പ് റേഷന്‍ കാര്‍ഡ് ഉള്ളവരും കാര്‍ഡില്‍ പേരുള്ള ഒരാള്‍ക്കുപോലും ഭവനം ഇല്ലാത്തവരുമായ (ഈ നിബന്ധത പട്ടികജാതി / പട്ടിക വര്‍ഗ്ഗ / മത്സ്യ തൊഴിലാളി വിഭാഗത്തിന് ബാധകമല്ല.) ഭൂമിയുള്ള ഭവന രഹിതര്‍ / ഭൂരഹിത ഭവന രഹിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.ഇപ്രകാരം അപേക്ഷിക്കുന്നവരുടെ വാര്‍ഷിക വരുമാനം 3 ലക്ഷത്തില്‍ താഴെ ആയിരിക്കണം. ഉപജീവന മാര്‍ഗ്ഗത്തിന് അല്ലാതെ നാല് ചക്ര വാഹനം ഉള്ളവര്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് മാത്രമല്ല ജീര്‍ണ്ണിച്ച അവസ്ഥയിലുള്ള വീടുകളുള്ളവര്‍ക്ക് അതായത് ടാര്‍പോളിന്‍ വലിച്ച് കെട്ടിയിരിക്കുന്ന വീടുകള്‍, മണ്ണ് ഭിത്തി കൊണ്ട് കെട്ടിയിട്ടുള്ള വീടുകള്‍, ഷീറ്റ്/പുല്ല് എന്നിവ കൊണ്ട് മേഞ്ഞിരിക്കുന്ന വീടുകള്‍ ഇത്തരം അവസ്ഥയിലുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.ഈ പദ്ധതിയില്‍ 4 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഒരു വീടിനായി നല്‍കുന്നത്. 9 ഘടകങ്ങളെ ആസ്പദമാക്കിയാണ് ഗുണഭോക്താക്കളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നത്.

നിലവില്‍ പ്ട്ടിക പ്രസിദ്ധീകരിച്ച് കഴിഞ്ഞാല്‍ ആ കരട് പ്ട്ടികയില്‍ നിങ്ങളുടെ പേരില്ല നിങ്ങള്‍ അര്‍ഹരാണെങ്കില്‍ പോലും ഗ്രാമപഞ്ചായത്തിലാണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍ ബ്ലോക്ക് സെക്രട്ടറിക്ക് പരാതി സമര്‍പ്പിക്കാവുന്നതാണ്. ഇനി നഗരസഭാ പരിധിയലാണ് അപേക്ഷ സമര്‍പ്പിച്ചതെങ്കില്‍ നിങ്ങള്‍ അപ്പീല്‍ നല്‍കേണ്ടത് നഗരസഭാ സെക്രട്ടറിമാര്‍ക്കാണ്. അവിടുന്നും ഫലം കണ്ടിട്ടില്ലെങ്കില്‍ ജില്ലാ കലക്ടര്‍ മുഖേന പരാതി സമര്‍പ്പിക്കാവുന്നതാണ്.

അപേക്ഷയുടെ കൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട രേഖകള്‍
1. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്
2. അപേക്ഷകന്റെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്
3. വരുമാന സര്‍ട്ടിഫിക്കറ്റ്
4. റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട കുടുംബാംഗങ്ങളുടെ പേരില്‍ പഞ്ചായത്ത് പരിധിയില്‍ ഭൂമി ഇല്ലെന്ന് വില്ലേജ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രവും, പഞ്ചായത്തിലോ മറ്റ് സ്ഥലങ്ങളിലോ അപേക്ഷകനോ കുടുംബാംഗങ്ങള്‍ക്കോ ഭൂമിയില്ല എന്ന ഗുണഭോക്താവിന്റെ സാക്ഷ്യ പത്രവും(സ്ഥലമില്ലാത്തവരുടെ കാര്യത്തില്‍)
5. മുന്‍ഗണന ലഭിക്കാന്‍ അര്‍ഹരായ കുടുംബാംഗങ്ങള്‍ ആയത് സംബന്ധിച്ച സാക്ഷ്യപത്രങ്ങള്‍.
പദ്ധതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക

Leave a Reply