തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയുടെ രണ്ടാംഘട്ട പുതുക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 12 ആം തീയതി ആരംഭിക്കുകയാണ് .ഇതുപ്രകാരം 2020 ജനുവരി 1 നു പതിനെട്ട് വയസ്സ് പൂർത്തീകരിച്ചവർ വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ഉള്പെടുത്തുന്നതിനും ,വിവാഹം കഴിച്ചു വന്ന സ്ത്രീകൾ വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കുമ്പോളും ,സ്ഥലം വിറ്റു മറ്റു സ്ഥലത്തു വന്നു താമസിക്കുന്നവർ ഓൺലൈൻ അപേക്ഷ ചെയ്യുമ്പോഴും ,വാർഡ് മാറി വോട്ടർ പട്ടികയിൽ പേര് ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെ
ആണ് എന്ന് മനസിലാക്കാൻ തുടർന്ന് വായിക്കുക.
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയുടെ രണ്ടാംഘട്ട പുതുക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 12 ആം തീയതി ആരംഭിക്കുകയാണ്.സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെയും 86 മുന്സിപ്പാലിറ്റികളിലെയും 6 മുൻസിപ്പൽ കോർപറേഷനുകളിലെയും ജൂൺ 17 നു പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയാണ് വീണ്ടും പുതുക്കുന്നത് .ജൂൺ 17 നു പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിലെ അടിസ്ഥാന പട്ടികയും സപ്ലിമെന്ററി പട്ടികകളും സംയോജിപ്പിച്ചാണ് ഓഗസ്റ്റ് 12 നു കരടായി പ്രസിദ്ധീകരിക്കുന്നത്.www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റിൽ കരട് വോട്ടർപട്ടിക പരിശോധനയ്ക്ക് ലഭ്യമാകുന്നതാണ് .വെബ്‌സൈറ്റിൽ നേരിട്ട് പ്രവേശിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കുന്നതിന് ഓഗസ്റ്റ് 12 മുതൽ ഓൺലൈനായിട്ട് അപേക്ഷിക്കാം.അതിനായി ചെയ്യേണ്ട കൂടുതൽ കാര്യങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഈ വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾ നിർദേശങ്ങളെ എന്നിവ കമന്റിൽ പ്രതീക്ഷിക്കുന്നു.വളരെ ഉപകാരപ്രദം ആയ ഈ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കാൻ മറക്കാതിരിക്കുക.
