ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്നും 5000 രൂപയിലേക്ക്

സംസ്ഥാന സർക്കാർ മൂല്യവർത്തായ ഒരു പദ്ധതിയുമായി മുന്നേറുകയാണ്. ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് കൂടുതൽ അംഗങ്ങൾ അടങ്ങുന്ന ഒരു ഷേമ പദ്ധതി രൂപീകരിക്കാൻ കേരള സർക്കാർ ഒരുങ്ങുന്നത്. കർഷക ഷേമ പെൻഷൻ 2021 ജൂൺ മാസത്തിൽ തന്നെ അപേക്ഷിക്കാനുള്ള സംവിധാവും സർക്കാർ ഒരുക്കുന്നുണ്ട്. ഈ ആഴ്ചയോട് കൂടി തന്നെ കർഷകർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും സർക്കാർ വിലയിരുത്തുന്നു.

നിലവിലെ ക്ഷേമ പെൻഷൻ 1600 രൂപയാണ്. ഇനി 60 വയസിന് മുകളിലുള്ള കർഷകർക്ക് 5000 രൂപ ലഭിക്കുമെന്നാണ് ഇപ്പോൾ നൽകുന്ന സൂചന. ഒരു ക്ഷേമ പ്രവർത്തനങ്ങൾക്കുപരി ഒട്ടനവധി ആനുകൂല്യങ്ങളും ഈ ഒരു പദ്ധതിയുടെ ഭാഗമായി നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ കല്യാണ പ്രായമായ പെൺകുട്ടികളുടെ വിവാഹ ധനസഹായമായും, ഉയർന്ന സർവകലാശാലയിൽ പഠിക്കുന്ന കുട്ടികൾക്ക് പഠനങ്ങൾക്ക് ഒരു സാമ്പത്തിക സഹായമായും നൽകാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്.

കൂടാതെ കാർഷിക മേഖയിലുള്ള കർഷകരെ കൂടുതലായും ഉൾപ്പെടുത്തുന്നത് കൊണ്ട് തന്നെ അവർക്കായി ഇൻഷുറൻസും ഈ പദ്ധതിയുടെ ഭാഗമായുണ്ട്. കേവലം 100 രൂപ മാത്രമാണ് ഈ രജിസ്‌ട്രേഷൻ തുകയായി അപേക്ഷകർ നൽകേണ്ടത്. റേഷൻ കാർഡും, കരം തീർത്ത രസീതും, ബാങ്ക് വിവരങ്ങൾ അടങ്ങുന്ന രേഖകളുമായിരിക്കും ഇതിനായി നമ്മൾ സമർപ്പിക്കേണ്ടത്. ഈ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാനായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.

Leave a Reply