ലൈഫ് മിഷനിൽ നിന്നും എന്തെങ്കിലും കാരണത്താൽ വീട് ലഭിക്കാതിരുന്ന വിഷമിക്കേണ്ട

സ്വന്തമായി ഒരു പാർപ്പിടം എന്നത് എല്ലാവരുടെയും എക്കാലത്തെയും സ്വപ്നമാണ്. അതുകൊണ്ടുതന്നെ ഒരുപാട് കഷ്ടപ്പെട്ട് പണം ഉണ്ടാക്കി അത് കെട്ടിപ്പൊക്കാൻ ആളുകൾ പല രീതികളിലും ശ്രമിക്കുന്നു , പക്ഷേ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പൂർണമായും ഇതിന് സാധിക്കാത്തതുകൊണ്ട് ചിലർ സർക്കാരിൽനിന്നും വീട് വയ്ക്കുവാൻ നൽകുന്ന പല ആനുകൂല്യങ്ങൾക്കും അപേക്ഷിക്കാറുണ്ട് . അതിൽ ഒന്നായിരുന്നു “ലൈഫ് മിഷൻ ഭവന പദ്ധതി”. എന്നാൽ എല്ലാ ആനുകൂല്യങ്ങളും അപേക്ഷിച്ച എല്ലാവർക്കും ലഭിക്കണം എന്നില്ല.അത്തരം സാഹചര്യത്തിൽ അപേക്ഷ സമർപ്പിച്ചവർ വിഷമിക്കേണ്ട ആവശ്യമില്ല.

നിങ്ങൾക്ക് കേന്ദ്ര സർക്കാരിൻറെ വീട് നിർമ്മിക്കുവാനുള്ള നിങ്ങളറിയാത്ത അല്ലെങ്കിൽ നിങ്ങൾ ഓർക്കാതെ പോയ ‘പ്രധാനമന്ത്രി ആവാസ് യോജന’ പദ്ധതിയുടെ കീഴിൽ ഉള്ള ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീമിനായിട്ട് അപേക്ഷിക്കാം.അതോടൊപ്പം തന്നെ പ്രധാന മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം പുതുതായി വീട് വെക്കുന്നവർക്ക് മാത്രമേ വായ്‌പ ലഭിക്കു എന്നാണ് അധികം ആളുകളും കരുതിയിരുന്നത് . എന്നാൽ അതിന് മാത്രമല്ല പുതുതായി ഭൂമി വാങ്ങി വീട് വെക്കുന്ന ആവശ്യത്തിനും ഇനി ലോൺ അനുവദിക്കുന്നുണ്ട്. 4 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെയാണ് സഹായമായി ലഭിക്കുന്നത്.

പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കാൻ മറക്കാതിരിക്കുക.വളരെ ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക.

Leave a Reply