സ്ത്രീകൾക്ക് ആരെയും ആശ്രയിക്കാതെ ജീവിക്കാൻ കഴിയുന്ന ഒത്തിരി വരുമാന മാർഗങ്ങൾ ഇന്നത്തെ കാലത്തു സുലഭമാണ്. ഇപ്പോൾ പ്ലാസ്റ്റിക് കവറുകൾ നിരോധിച്ചത് കൊണ്ട് തന്നെ എല്ലാവരും പേപ്പർ ബാഗുകളിലേക്ക് മാറുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ പേപ്പർ ബാഗുകൾ നിർമ്മിച്ച് ഷോപ്പുകളിൽ വിൽക്കുകയാണെങ്കിൽ അതിൽ നിന്നും നല്ലൊരു വരുമാനം കണ്ടെത്താൻ വീട്ടമ്മമാർക്ക് സാധിക്കുന്നതാണ്.
അതിനായി പേപ്പർ ബാഗുകൾ നിർമ്മിക്കുന്നത് എങ്ങനെ എന്ന് ഇന്ന് നമുക്ക് നോക്കിയാലോ. ആദ്യം തന്നെ ബാഗുകൾ നിർമ്മിക്കാനായി നല്ല കട്ടിയുള്ള പേപ്പറുകൾ എടുക്കുക. ഏത് പേപ്പറും ഈ ബാഗുകൾ നിർമ്മിക്കാനായി എടുക്കാവുന്നതാണ്. ശേഷം പേപ്പറിനെ റെക്‌ടാങ്കിൽ ഷെയ്പ്പിൽ മുറിച്ചെടുക്കുക. ശേഷം അതിന്റെ മുകൾ ഭാഗം ഒന്നര ഇഞ്ചോളം അകത്തേക്ക് മടക്കി വെക്കുക.
ഇനി പേപ്പറിനെ രണ്ടറ്റവും ഒരു സൈഡിൽ ഒരേ അളവിൽ എത്തുന്നപോലെ രണ്ടായി മടക്കി ഒട്ടിക്കുക. ഇനി രണ്ട് സൈഡും ഒന്നര സെന്റീമീറ്റർ വരെ മടക്കിയ ശേഷം ആ മിഡിൽ ഭാഗം ഉള്ളിലേക്ക് മടക്കുക. എന്നിട്ട് അടിയിലായി സൈഡ് ഭാഗത്തുള്ള പേപ്പറിനെ ആ മടക്ക് ഭാഗം വരെ കത്രിക കൊണ്ട് മുറിക്കുക. എന്നിട്ട് നീളത്തിലുള്ള പീസ് ആദ്യം പശ തേച്ചു ഒട്ടിക്കുക. ശേഷം രണ്ട് സൈഡിലേയും കാണുന്ന ഭാഗം ഒട്ടിക്കുക. അപ്പോൾ ബാഗിന്റെ ഏകദേശം ഭാഗങ്ങളെല്ലാം തയ്യാറായിട്ടുണ്ട്.
ഇനി ബാഗിന് ടാഗ് നൽകാനായി രണ്ട് സൈഡിലും ഹോൾസ് ഇട്ട് കൊടുക്കുക. എന്നിട്ട് ഏതെങ്കിലും രണ്ട് ടാഗ് അതിലേക്ക് ഇറക്കി അകത്തു വെച്ച് കെട്ടുക. അപ്പോൾ വളരെ എളുപ്പത്തിൽ തന്നെ ക്യാരി ബാഗ് തയ്യാറായിട്ടുണ്ട്. ആർക്കും സിമ്പിളായി തയ്യാറാക്കാൻ പറ്റുന്ന ഒരു ഉല്പന്നമാണിത്. വീട്ടമ്മമാർക്കും കുട്ടികൾക്കും വരുമാനം കണ്ടെത്താൻ പറ്റിയ നല്ലൊരു ബിസിനസാണിത്. എല്ലാവരും തീർച്ചയായും തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കുക.
