സംസ്ഥാന സർക്കാരിന്റെ “ജീവനോപാധി” പദ്ധതി വഴി നിരവധി സഹായങ്ങൾ ആണ് പ്രഖ്യാപിക്കപ്പെട്ടത്.ഇതിലൂടെ കർഷകർക്കായി 77 കോടി രൂപയാണ് സർക്കാർ നീക്കി വെച്ചിരിക്കുന്നത്.ആലപ്പുഴ,പത്തനംതിട്ട,വയനാട്,എറണാകുളം,തൃശൂർ,കോട്ടയം, തുടങ്ങിയ സംസ്ഥാനത്തെ 6 ജില്ലകളിലെ 5000 കർഷകർക്ക് പശു വളർത്തലിനായി 60,000 രൂപ സബ്‌സിഡി നൽകുന്നതാണ്.കൂടാതെ സംസ്ഥാനത്തുടനീളം പശുകുട്ടികളെ വളർത്താനായി 5000 രൂപ സബ്‌സിഡി നൽകുന്നതാണ്.പശുക്കളെ വളർത്തനാവശ്യമായ തൊഴുത്ത് നിർമാണത്തിനായി 25000 രൂപ വീതം 5000 കർഷകർക്ക് ലഭുക്കുന്നതാണ്.
ആടുവളർത്തലിനായി 1800 കർഷകർക്ക് 25000 രൂപ സബ്‌സിഡി ലഭിക്കും.കോവിഡ് കാലത്ത് കർഷകർക്ക് പിന്തുണ നൽകുക എന്ന ഉദ്ദേശത്തോടു കൂടി ആണ് കർഷകർക്ക് നിരവധി ആയ സബ്‌സിഡികൾ പ്രഖ്യാപിച്ചത്.ഇതുമായി ബന്ധപ്പെട്ട അപേക്ഷ സ്വീകരിക്കൽ പട്ടിക തയാറാക്കൽ ഒന്നും തന്നെ നിലവിൽ ആരംഭിച്ചിട്ടില്ല.ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ ഈ മാസം തന്നെ പുറത്ത് വരും എന്ന് തന്നെ ആണ് പ്രതീക്ഷിക്കപ്പടുന്നത്.അടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പെട്ട കഴിഞ്ഞാൽ ഈ പുതിയ പ്രഖ്യാപനവും ആയി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും.
ഈ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാൻ പ്രത്യേകം ശ്രദ്ധിക്കുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ പ്രതീക്ഷിക്കുന്നു.വളരെ ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കുക. നൽകിയിരിക്കുന്ന വീഡിയോ കാണാം.
