വളരെ നല്ല ഗുണനിലവാരമുള്ള കൃഷികളിൽ ഒന്നാണ് കുക്കമ്പർ. കുക്കമ്പർ വീട്ടിൽ തന്നെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്നതുമാണ്. വലിയ പോഷകങ്ങളുടെ കലവറയാണ് കുക്കബർ. കൂടുതലായും കുക്കമ്പർ കൊളസ്ട്രോൾ രോഗത്തിന് മറ്റുമാണ് ഉപയോഗിക്കുന്നത്. സാലഡുകളിലും കുക്കമ്പർ ഉപയോഗിക്കാറുണ്ട്. പ്രമേഹരോഗികൾക്കും കുക്കബർ നല്ല ഒരു ഔഷധം തന്നെയാണ്. ഇത് പെട്ടന്ന് കൃഷി ചെയ്യാവുന്നതാണ്. വലിയ പ്രയാസം ഒന്നും ഇല്ലാതെ ചെയ്യാൻ പറ്റുന്ന ഒരു തരം കൃഷിയാണ്.
വേനൽക്കാലത്ത് കൃഷി ചെയ്യാൻ വളരെ നല്ല ഒന്നാണ് കോക്കുമ്പർ. അടുക്കളത്തോട്ടങ്ങളിൽ വളർത്തിയെടുക്കാൻ ആവുന്നതാണ് ഇവ.വിറ്റാമിൻ ബിയുടെ കലവറയാണ് ഈ സസ്യം. രണ്ടു തരത്തിലാണ് ഇവ കാണാൻ പാടാറുള്ളത്. സാലഡ് കുക്കബർ എന്ന് അറിയപ്പെടുന്ന കുക്കുബർ ആണ് ഒന്നാമത്തെ ഇനം. ഇതിൽ വലിയ ഇലകൾ ഉണ്ടാകും. വളരെ വേഗത്തിൽ വളർച്ച എത്തുകയും ചെയ്യുന്നു. മതിലിലും വേരിലും ഒക്കെ പടർന്ന് വളരുന്നവയാണ് ഇവ. ബുഷ് കുക്കമ്പർ എന്നറിയപ്പെടുന്ന ഇനമാണ് രണ്ടാമത്തേത്. ഇതാണ് സാധാരണ വീടുകളിൽ വളർത്തി വരുന്നതായി കാണുന്നത്. ആറാം മാസത്തിൽ വിളവെടുക്കാവുന്നതാണ് ഇത്.
മിതമായ ചൂടുള്ള കാലാവസ്ഥയാണ് ഇവ വളർത്തുവാൻ നല്ലത്. 40 ഡിഗ്രി സെൽഷ്യസ് പരമാവധി താപനിലയിൽ ഇവ വളരുന്നതായി കാണുന്നു. 20 ഡിഗ്രി സെൽഷ്യസ് എങ്കിലും വേണം ചെടി വളരാൻ. നീർവാർച്ചയുള്ള മണലും മണ്ണും ആണ് കൃഷി ചെയ്യാനായി യോജിച്ചത്. നന്നായി നിരപ്പാക്കി നിലത്തിൽ ഇത് കൃഷി ചെയ്യുന്നത് വളരെ നന്നായിരിക്കും. ചാണകപ്പൊടി മണ്ണിൽ ചേർക്കുന്നതും നല്ലതായിരിക്കും. ഗ്രോബാഗിൽ ആണെങ്കിലും ഇത് കൃഷി ചെയ്യാവുന്നതാണ്. ജനുവരി മുതൽ മാർച്ച് വരെയാണ് ഇത് കൃഷി ചെയ്യുവാൻ നല്ല സമയം.
ജൂൺ മാസത്തിലും ജൂലൈയിലും ഒക്കെ ഇവ നടാവുന്നതാണ്. നടുമ്പോൾ നന്നായി അകറ്റി നാടൻ ശ്രദ്ധിക്കേണ്ടതാണ്. മഴക്കാലത്ത് നടുമ്പോൾ ഇത് നനക്കേണ്ട ആവശ്യവും വരുന്നില്ല. പാകമായാൽ രണ്ടോ മൂന്നോ ദിവസത്തെ ഇടവേളയിൽ ഇവർ പറിച്ചെടുക്കും. സാധിക്കുന്നതാണ് വിത്തുകൾ തലേദിവസം സ്യൂഡോമോണാസ് ലായനിയിലിട്ട് വെച്ചതിനുശേഷം നടുകയാണെങ്കിൽ ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും എല്ലാം അടിവളം ആയി നൽകാം. എല്ലുപോടിയും അടിവളമായി നൽകാവുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം.
