കുറഞ്ഞ പലിശ നിരക്കിൽ ഭവന വായ്പ്പ, തിരിച്ചടവ് കാലാവധി 30 വർഷം

ഏതൊരാളും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് സ്വന്തമായൊരു വീട്. ഒരു വീട് വെക്കാൻ വേണ്ടിയിട്ട് പല സാമ്പത്തിക സഹായ വഴികളും സ്വീകരിക്കുന്നവരാണ് നമ്മളോരോരുത്തരും. എന്നാൽ ഈ സ്വപ്നം പലപ്പോഴും പല ആളുകൾക്കും സാധിക്കാൻ കഴിയാതെ പോകുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് തന്നെയാണ്. അതുകൊണ്ടുതന്നെ പലരും സ്വന്തമായി ഒരു വീട് നിർമിക്കാൻ വേണ്ടി പല പണമിടപാട് സ്ഥാപനങ്ങളെയും ആശ്രയിക്കുന്നവരായിരിക്കും.

എന്നാൽ ഈ രീതിയിൽ പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് വായ്പകൾ എടുക്കുമ്പോൾ വലിയൊരു തുക പലിശയായി തന്നെ നമ്മൾ തിരിച്ചടയ്ക്കേണ്ടതായി വരും. എന്നാൽ പാവപ്പെട്ടവർക്ക് അല്ലെങ്കിൽ സാധാരണക്കാർക്ക് ഒത്തിരി സഹായകരമായ ഒരു പദ്ധതിയുമായി ബാങ്ക് ഓഫ് ബറോഡ എത്തിയിരിക്കുകയാണ്. ചെറിയ പലിശ നിരക്കിലാണ് ഇവിടെ നിന്ന് ഭവന വായ്പകൾ നൽകാനായി തീരുമാനിച്ചിരിക്കുന്നത്. ആർ ബി ഐ നയത്തിൽ നിരക്കുകൾ നിലനിർത്തിയ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ ഉപഭോക്താക്കൾക്ക് നൽകിയിരിക്കുകയാണ് ബാങ്ക് ഓഫ് ബറോഡ.

ഭവനവായ്പകൾക്ക് വേണ്ടിയിട്ടാണ് ബാങ്ക് ഓഫ് ബറോഡ ഇളവുകൾ അനുവദിച്ചിട്ടുള്ളത്. 6.5 ശതമാനം പലിശ നിരക്കിലാണ് ഭവന വായ്പകൾക്ക് പലിശയായി ഈടാക്കുന്നത്. പുതുക്കിയ നിരക്ക് ഈ വർഷത്തിൽ തന്നെ പ്രാബല്യത്തിൽ വരും. ഉപഭോക്താക്കളുടെ ആസ്തിയും, വരുമാനവും അനുസരിച് തുകയിൽ വ്യത്യാസമുണ്ടാകും. ഗ്രാമപ്രദേശങ്ങളിലും, അർത്ഥ നഗരങ്ങളിലും പരമാവധി ഒരു കോടി രൂപ വരെ വായ്പ അനുവദിക്കും. എന്നാൽ മെട്രോ നഗരങ്ങളിൽ അഞ്ച് കോടി മുതൽ 10 കോടി രൂപ വരെ അനുവദിക്കുന്നതായിരിക്കും.

ഒരു ഭവനവായ്പയുടെ തിരിച്ചടവ് കാലാവധി എന്നത് 30 വർഷത്തോളമാ ണ്. ഈ വായ്പകൾക്ക് മൊറട്ടോറിയവും ലഭ്യമാണ്. നിർമ്മിച്ചതോ വാങ്ങിച്ചതോ ആയ ആസ്തികൾ ഈടായി സ്വീകരിക്കുന്നതായിരിക്കും. ചില സാഹചര്യങ്ങളിൽ ഇൻഷുറൻസ് പോളിസികളും, സർക്കാർ പ്രോമിസറി നോട്ടുകളും, ഓഹരികളും, കടപ്പത്രങ്ങൾ, സ്വർണാ ഭരണങ്ങൾ എന്നിവയെല്ലാം ഈടായി സ്വീകരിക്കുന്നതായിരിക്കും.

വായ്പയെടുത്ത് വീട് വാങ്ങാൻ ഉദ്ദേശിക്കുന്നവരാണെങ്കിൽ വാങ്ങുന്ന വീടുകളുടെ ഈടുകൾ നൽകിയും വായ്പ സ്വന്തമാക്കാവുന്നതാണ്. 21 വയസ്സു മുതൽ 70 വയസ്സ് വരെയുള്ള രാജ്യത്തിനകത്ത് താമസിക്കുന്ന ഇന്ത്യക്കാർക്കും പ്രവാസികൾക്കും ഈ ഒരു ഭവനവായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഈ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്

Leave a Reply