വീട്ടാവശ്യത്തിനുള്ള പച്ചക്കറി കൃഷി ചെയ്യുന്നവർക്ക്,ജൈവ വളം ലഭ്യമാക്കാൻ സാധിക്കുന്ന ഒരു വഴിയും പാഴാക്കാൻ പാടില്ല.അത്തരത്തിൽ വളരെ ഫലപ്രദമായ ഒരു വളം തയാറാക്കുന്ന രീതി ആണ് ഇവിടെ പറയുന്നത്.സാധാരണയായി മീൻ വൃത്തി ആക്കി കഴിഞ്ഞാൽ അതിന്റെ വെയ്സ്റ്റ് കളയുന്ന രീതി ആണ് നമുക്കുള്ളത്.എന്നാൽ വളരെ ഭലപ്രദമായി മീൻ വെയ്സ്റ്റ് ഉപയോഗിച്ച് ഉഗ്ര ശക്തി ഉള്ള വളം തയാറാക്കാൻ സാധിക്കും എന്ന കാര്യം നല്ലൊരു ശതമാനം ആളുകൾക്കും അറിയില്ല.മീൻ വെയ്സ്റ്റ് കൊണ്ടുള്ള വളം എങ്ങനെ തായറാക്കാം എന്ന് മനസിലാക്കാനായി തുടർന്ന് വായിക്കുക.
“ഫിഷ് അമിനോ ആസിഡ്” ആണ് ഇത്തരത്തിൽ തയാറാക്കാൻ സാധിക്കുന്ന വളം.ചെടികളുടെ വളർച്ചയെ വേഗത്തിൽ ആക്കുന്നതിനൊപ്പം തന്നെ പൂക്കൾ ഉണ്ടാകാനും,ഉണ്ടായ പൂക്കൾ കായ്കൾ ആയി മാറാനും ഫിഷ് അമിനോ ആസിഡ് വളരെ ഉപകാരപ്രദം ആണ്.ആവശ്യമുള്ള വസ്തു മീനിന്റെ വെയ്സ്റ്റ് മാത്രമാണ്.ഇത് തയാറാക്കാനായി ഏറ്റവും നല്ല മീൻ മത്തിയുടെ വെയ്സ്റ്റ് ആണ്.അല്ലെങ്കിൽ ലഭ്യമായ വിലകുറഞ്ഞ ഏതു മീനുകളും ഇത് തയാറാക്കാനായി ഉപയോഗിക്കാവുന്നതാണ്.മീൻ വിൽക്കുന്ന കടകളിൽ ആവശ്യപ്പെട്ടാൽ വെയ്സ്റ്റ് അവിടെ നിന്നും ലഭിക്കുന്നതാണ്.ഏതു തരം മീനും കുഴപ്പമില്ല,എന്നാൽ മത്തിയാണ് ഏറ്റവും ഉത്തമം.
മീനിന്റെ വെയ്സ്റ്റിനൊപ്പം,ശർക്കരയും ആണ് ഇത് തയാറാക്കാനായി ആവശ്യമുള്ളത്.ശർക്കരയും മീനു തുല്യ അളവിൽ വേണം എടുക്കാൻ. തയാറാക്കി കഴിഞ്ഞാൽ 6 മാസത്തോളം ഉപയോഗിക്കാൻ കഴിയുന്ന ഫിഷ് അമിനോ ആസിഡ് തായാറാക്കനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കാൻ ശ്രദ്ധിക്കുക.വളരെ ഉപകാരപ്രദമായ ഈ വിവരം കൃഷിയെ ഇഷ്ട്ടപെടുന്ന നിങ്ങളുടെ കൂട്ടുകാരിലേക്ക് എത്തിക്കാൻ ഓർക്കുക.
