വീടിന് മതിൽ പണിയാം

വീട്ടിൽ ഒരു മുറ്റവരമ്പ് അല്ലങ്കിൽ ഒരു മുറ്റമതിൽ വളരെ ചിലവ് കുറച്ച് എന്നാൽ വളരെ ഉപകാരപ്രദം ആകുന്ന രീതിയിൽ എങ്ങനെ തയാറാക്കാൻ സാധിക്കും എന്നാണ് ഇവിടെ പറയുന്നത്.സാധാരണ മതിലുകൾക്ക് ഉപയോഗിക്കുന്നത് പോലെ കട്ട,കല്ല് എന്നിവയൊന്നും ഇല്ലാതെ കേവലം ചണച്ചാക്കും,സിമന്റും,കുറച്ച് പൊട്ടിയ ടൈൽ കഷ്ണങ്ങളും മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.ഇത് തയാറാകാനായി ആദ്യം ഒരു മണ് തിട്ട തയാറാക്കേണ്ടതുണ്ട്.ഏറ്റവും താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ കാണുന്നത് പോലെ ഒരു മൺതിട്ട തയാറാക്കി എടുക്കുക.വാട്ടർ ലെവൽ ഉപയോഗിച്ഛ് മതിലിന്റെ ഉയരം എല്ലാ ഭാഗത്തും കൃത്യമാക്കേണ്ടതുണ്ട്.

അതിനൊപ്പം തന്നെ മൺതിട്ടയുടെ വശവും ഇത്തരത്തിൽ തയാറാക്കി എടുക്കുക.ഉയരം ഒരു പോലെ ലഭിക്കാനായി മതിലിന്റെ രണ്ടു വശത്തും വാട്ടർലെവൽ ഉപയോഗിച്ച് കൃത്യമാക്കിയ ശേഷം ഒരു കയർ വലിച്ച് കെട്ടുക.തുടർന്ന് ഉയരം കുറവുള്ള ഭാഗത്ത് ഉയരം കൂട്ടുകയും,കൂടുതൽ ഉള്ള ഭാഗങ്ങളിൽ കുറച്ച് കൃത്യമാക്കുകയും ചെയ്യുക.തുടർന്ന് ഒരു ചാക്കിന്റെ കഷ്ണം കീറി എടുത്ത് ഒരു മരപ്പലകയിൽ ചുറ്റി എടുക്കുക.തുടർന്ന് ഒരു വള്ളിയോ കയറോ ഉപയോഗിച്ച് അത് കെട്ടി കൊടുക്കുക.പണ്ടുകാലങ്ങളിൽ ഉണ്ടായിരുന്ന നിലം തല്ലി ആണ് ഇത്തരത്തിൽ ചാക്ക് ചുറ്റി ഉണ്ടാക്കി എടുക്കുന്നത്.

ശേഷം അതുപയോഗിച്ച് മണ്ണ്തിട്ടയിൽ നന്നായി അടിച്ച് ഉറപ്പിക്കുക.വശങ്ങളും മുകൾ ഭാഗവും ഇത്തരത്തിൽ നിലം തല്ലി ഉപയോഗിച്ച് കൊണ്ട് അടിച്ച് ഉറപ്പിക്കുക.ശേഷം മുകൾ ഭാഗത്ത് ചെയ്തത് പോലെ വാട്ടർ ലെവൽ ഉപയോഗിച്ച് അടി ഭാഗവും കൃത്യമായ താഴ്ചയിൽ രണ്ടു വശത്തുമായി കയർ വലിച്ച് കെട്ടുക.തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് കൃത്യമായി മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.നിങ്ങളുടെ വിലയേറിയ നിർദേശങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ അറിയിക്കാൻ മറക്കാതിരിക്കുക.

Leave a Reply