മഴക്കാലത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന വിളകളിൽ പെട്ടതാണ് 1.മുളക് 2.വെണ്ട 3.വഴുതന.ഇവയിൽ തന്നെ ഏറ്റവും കൂടുതൽ അനുയോജ്യമായ മഴക്കാല കൃഷി വിളകളിൽ ഒന്നാണ് മുളക്.എന്നാൽ മുളക് കൃഷിക്ക് രണ്ടുതരത്തിലുള്ള കീടാക്രമണങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. അതിലൊന്നാണ് കുരുടിപ്പ് രോഗവും മറ്റൊന്ന് വെള്ളീച്ച ശല്യവുമാണ്. ഇങ്ങനെയുള്ള വെള്ളീച്ച ആക്രമണത്തെ എങ്ങനെ മുളയിലെ നുള്ളി കളയാം എന്നു മനസിലാക്കാം എന്നാണ് ഇവിടെ പറയുന്നത്. അതിനായി നാം ചെയ്യേണ്ട ആദ്യ കാര്യം വെള്ളിച്ചയുടെ വളർച്ചയെ ക്കുറിച്ച് പഠിക്കുക എന്നതാണ്
നാല് ഘട്ടങ്ങളാണ് വെള്ളീച്ചയുടെ വളർച്ചയിൽ ഉള്ളത്. താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ കാണുന്നത് പോലെ ഒന്നാമത്തെ ഘട്ടത്തിൽ വെള്ളീച്ച മുട്ടയിട്ടു വിരിഞ്ഞു വരിക എന്നുള്ളതാണ്. ഇങ്ങനെ മുട്ടയിട്ട് വിരിയുന്ന വെള്ളീച്ച നമുക്ക് ഒരു കാരണവശാലും ആദ്യം തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതല്ല. ഈ മുട്ടകൾക്ക് ചിറക് വരുന്നതാണ് രണ്ടാമത്തെ ഘട്ടം. മൂന്നാമത്തെ ഘട്ടത്തിൽ വിളകളുടെ ഇലകൾ തിന്നു തീർക്കാൻ കഴിയുന്ന പ്രാപ്തി വെള്ളീച്ചക്ക് ലഭിക്കുന്നു. അതുമൂലം ഇലകളിൽ മഞ്ഞളിപ്പ് വരികയും തുടർന്ന് കറുത്ത നിറം വന്നു തുടങ്ങുകയും ചെയ്യുന്നു. നാലാമത്തെ ഘട്ടത്തിൽ വെള്ളീച്ചക്ക് ഒരു ചെടിയിൽ നിന്നും മറ്റൊരു ചെടിയിലേക്കു പറന്നു ആക്രമിക്കാൻ ഉള്ള ശേഷി ലഭിക്കുന്നു.
പറക്കാൻ പ്രായമായ വെളിച്ചയെ പൂർണ്ണമായും ഇല്ലാതാക്കാൻ പ്രയാസമാണ്..അതിനാൽ വെള്ളിച്ചയെ തുടക്കത്തിൽ തന്നെ എങ്ങനെ നിയന്ത്രിക്കാം എന്നുള്ള കാര്യം തീർച്ചായാലും മനസിലാക്കിയിരിക്കേണ്ടതുണ്ട്.ഇത്തരം വെള്ളീച്ച ശല്യം എങ്ങനെ പ്രതിരോധിക്കാം എന്നാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഒരു ലിറ്റർ സോപ്പ് ലായനിയിൽ ഒരു ടീ സ്പൂൺ മഞ്ഞൾ പൊടി ചേർത്തു ഇരട്ടി വെള്ളത്തിൽ ഇവയുടെ മുട്ടയിൽ സ്പ്രൈ ചെയിതു കൊടുക്കുക.ഇത് എങ്ങനെ ചെയ്യാം എന്ന് വ്യക്താമാക്കുന്ന റ്യുട്ടറിയാൽ വീഡിയോ താഴെ നൽകിയിരിക്കുന്നു. പൂർണമായും കണ്ടു മനസിലാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
