30000 രൂപ വരെ ധനസഹായമായി ലഭിക്കുന്ന പദ്ധതിയെ കുറിച്ച് നോക്കാം. ഭിന്നശേഷിമൂലം സാമ്പത്തിക ക്ലേശമനുഭവിക്കുന്നവരുടെ പെണ്‍മക്കളെയും/ ഭിന്നശേഷിയുള്ള പെണ്‍കുട്ടികളെയും നിയമാനുസൃതം വിവാഹം ചെയ്തയയ്ക്കുന്നതിനുള്ള ചിലവിലേയ്ക്കായി സാമ്പത്തിക സഹായം ലഭിക്കുന്ന പദ്ധതിയാണിത്. സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ പേര് പരിണയം പദ്ധതിഎന്നാണ്. ഈ ഗുണഭോക്താക്കള്‍ക്ക് ഒറ്റ തവണ ധനസഹായമായി 30,000/ രൂപയാണ് ലഭിക്കുന്നത്. ആർക്കൊക്കെയാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ കഴിയുന്നത്, അപേക്ഷിക്കേണ്ട രീതി, ആവശ്യമായ രേഖകൾ എന്നീ വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്.
അര്‍ഹത നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
- അപേക്ഷകരായ ഭിന്നശേഷിയുള്ള വ്യക്തിയുടെ മൊത്തവരുമാനം 1,00,000/- രൂപയില്‍ താഴെ ആയിരിക്കണം.
- 2 പെണ്‍മക്കളുടെ വിവാഹത്തിന് ധനസഹായ അപേക്ഷിക്കാവുന്നതാണ്. ആദ്യത്തെ ധനസഹായം അനുവദിച്ച് കഴിഞ്ഞ് ചുരുങ്ങിയത് 3 വര്‍ഷത്തിന് ശേഷം മാത്രമേ രണ്ടാമത്തെ കുട്ടിയുടെ ധനസഹായ അപേക്ഷിക്കാൻ പറ്റുകയുള്ളു.
- ധനസഹായത്തിന് അപേക്ഷിക്കുന്ന ദിവസം പെണ്‍കുട്ടിയ്ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.
- വിവാഹബന്ധം വേര്‍പെടുത്തേണ്ടിവരുകയും രണ്ടാമത് വിവാഹം കഴിക്കേണ്ടിവരികയും ആണെങ്കില്‍ മുന്‍ഭര്‍ത്താവില്‍ നിന്നും ലഭിക്കുന്ന കോമ്പന്‍സേഷനോ സംരക്ഷണചെലവോ കൂടി കണക്കിലെടുത്ത്കൊണ്ടാവണം കുടുംബവാര്‍ഷിക വരുമാനം കണക്കാക്കേണ്ടത്.
- അപേക്ഷകന്‍ പെണ്‍മക്കളുടെ വിവാഹത്തിന് മുമ്പേ മരിച്ചുപോകുകയാണെങ്കില്‍ ആ കുടുംബത്തിലെ മൂത്ത അംഗത്തിനോ മറ്റ് ഏതെങ്കിലും അംഗത്തിനോ വിവാഹം നടത്തികൊടുക്കുന്നതിന് മുമ്പോട്ട് വരുന്നവര്‍ക്ക് തക്കതായ ഈടിന്മേല്‍ സഹായധനം നല്‍കാവുന്നതാണ്.
- അപേക്ഷകൻ തന്‍റെ മകളുടെ വിവാഹത്തിന് ശേഷം എന്നാല്‍ ധനസഹായം ലഭിക്കുന്നതിന് മുമ്പ് മരിച്ചുപോകുകയാണെങ്കില്‍ കുടുംബത്തിലെ മൂത്ത അംഗത്തിനോ വിവാഹം നടത്തികൊടുത്ത അംഗത്തിനോ വ്യക്തിക്കോ തക്കതായ ഈടിന്മേല്‍ ധനസഹായം നല്‍കാവുന്നതാണ്.
വീശദീകരണം:- ഭിന്നശേഷിയുള്ള വ്യക്തി സ്ഥിരബുദ്ധി ഇല്ലാത്ത വ്യക്തിയാണെങ്കില്‍ ( മെഡിക്കല്‍ ബോര്‍ഡിന്‍റെ സാക്ഷ്യപത്രം ആവശ്യമാണ്) പെണ്‍കുട്ടിയുടെ കുടുംബത്തിലെ വിവാഹം നടത്തിയ്ക്കുവാന്‍ ഉതരവാദിത്തപ്പെട്ട മറ്റൊരു വ്യക്തിയ്ക്ക് ധനസഹായത്തിന് അപേക്ഷിക്കാവുന്നതും തക്കതായ ഈടിന്മേല്‍ ധനസഹായം സ്വീകരിയ്ക്കാവുന്നതാണ്.
അപേക്ഷിക്കേണ്ട രീതി
- ധനസഹായം ആവശ്യമുള്ളതു൦ അർഹതയുള്ളതും ആയ ആൾ ഈ നിബന്ധനകള്‍ക്ക് അനുബന്ധമായി ചേര്‍ത്തിരിക്കുന്ന അപേക്ഷാ ഫോറത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
- വിവാഹ തീയതിയ്ക്ക് ഏറ്റവും കുറഞ്ഞത് ഒരു മാസ൦ മുൻപ് എങ്കിലും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.വിശദീകരണം:- എന്നാല്‍ വധു മുസ്ലിം സമുദായാംഗം ആണെങ്കില്‍ നിക്കാഹിന് ശേഷം നടക്കുന്ന കല്യാണത്തിന്‍റെ തീയതിയാണ് അപേക്ഷയുടെ കാലാവധി നിശ്ചയിക്കുന്നതിന് കണക്കാക്കേണ്ടത്.
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍
- റേഷന്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
- വികലാംഗര്‍ക്കുള്ള ഐഡന്‍റിറ്റി കാര്‍ഡ്.
- വധു വികലാംഗനായ അപേക്ഷകന്റെ മകളാണെന്ന് തെളിയിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റ് കോര്‍പ്പറേഷന്‍ / മുന്‍സിപ്പാലിറ്റി/ പഞ്ചായത്തില്‍ നിന്നും ഹാജരാക്കണം.
- വില്ലേജ് ഓഫീസറില്‍ നിന്നും ലഭിച്ച വരുമാന സര്‍ട്ടിഫിക്കറ്റ്.
- പെണ്‍കുട്ടിയുടെ ജനനതീയതി തെളിയിക്കുന്നതിന് സ്കൂള്‍ അഡ്മിഷന്‍ രജിസ്റ്ററിന്റെയോ, സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെയോ പകര്‍പ്പോ ബന്ധപ്പെട്ട ജനനമരണ രജിസ്റ്ററില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റോ.
