സാധാരണയായി വാഹനങ്ങൾ കഴുകാൻ ഉപായിയോഗിക്കുന്ന കംപ്രസ്സറുകളുടെ സഹായം ഇല്ലാതെ തന്നെ അവ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന അതെ ശക്തിയിൽ വെള്ളം ലഭിക്കുകയും,അത് വഴിവാഹനങ്ങൾ കഴുകാൻ സാധിക്കുന്ന മികച്ച ഒരു ടിപ്പ് ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.കംപ്രസ്സർ പാമ്പുകൾ വാങ്ങാൻ ചിലവാകുന്ന ആയിരങ്ങളുടെ സ്ഥാനത്തു വെറും 200 രൂപയ്ക്കു ഉള്ളിൽ വരുന്ന ചിലവിൽ വാഹനം കഴുക്കാൻ സാഹായിക്കുന്ന ഈ വസ്തു എങ്ങനെ നിർമിക്കാം എന്ന് നോക്കാം.
വളരെ സുലഭമായി ലഭിക്കുന്ന 3 സാധങ്ങൾ കൊണ്ട് നിസാരമായി ഈ വസ്തു ഉണ്ടാക്കാൻ സാധിക്കും.മുക്കാൽ ഇഞ്ച് പി വി സി പൈപ്പ് അര മീറ്റർ,16 എം എം ത്രെഡ് ഉള്ള റെഡ്യൂസർ,ഹോസ് ഹോൾഡർ എന്നിവയാണ്.പശ തേച്ച ശേഷം റെഡ്യൂസറിലേക്ക് ഹോസ് ഹോൾഡർ തിരുകി കയറ്റുക.റെഡ്യൂസറിന്റെ എതിർ ഭാഗത്ത് പശ ഉപയോഗിച്ച് പി വി സി പൈപ്പും കണക്റ്റ് ചെയ്യുക.ഇത്രയും ചെയ്തു കഴിഞ്ഞാൽ നല്ല ശക്തിയിൽ വെള്ളം വരുന്ന ഉപകരണം ഏകദേശം തയാറായി എന്ന് തന്നെ പറയാം.
തുടർന്ന് പമ്പിങ് മോട്ടറിൽ നിന്നും നേരിട്ട് വെള്ളം വരുന്ന പൈപ്പിൽ നിർമിക്കപ്പെട്ട ഉപകരണത്തിന്റെ പൈപ്പ് ഉള്ള ഭാഗം കണക്റ്റ് ചെയ്യുക.തുടർന്ന് മോട്ടോർ ഓൺ ചെയ്താൽ വാഹനം കഴുകാൻ സാധിക്കുന്നതാണ്.വളരെ സിംപിൾ ആയി വീട്ടിൽ തന്നെ തയാറാക്കാൻ സാധിക്കുന്ന ഈ വസ്തുവിന്റെ കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.വളരെ രസകരം ആയ ഈ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കുക.
