സർക്കാർ സഹായം 1000 രൂപ വിതരണം ആരംഭിക്കുന്നു.

ഈ കോവിഡ് കാലത്തെ പ്രധാന ക്ഷേമപദ്ധതി അറിയിപ്പുകളും പ്രധാനമായി അറിഞ്ഞിരിക്കേണ്ട ചില വിവരങ്ങളും ആണ് ഇപ്പോൾ പറയാൻ പോകുന്നത്. ഇപ്പോൾ മുൻഗണനാ റേഷൻ കാർഡ് വിഭാഗം ഉടമകൾക്ക് ഒരു സഹായം ക്ഷേമപദ്ധതികൾ സർക്കാരും പ്രഖ്യാപിച്ചിരിക്കുകയാണ്.നിലവിൽ മുൻഗണന വിഭാഗങ്ങളിലുള്ള റേഷൻ കാർഡുടമകൾക്ക് മാത്രമേ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ളൂ. കേന്ദ്ര സർക്കാരിൻറെ ഗരിബ് യോജന പദ്ധതി പ്രകാരം ഒരു കുടുംബത്തിൽ ഉള്ളവർക്ക് ഒരാൾക്ക് അഞ്ച് കിലോ അരിയും ഒരു കിലോ ഗോതമ്പും നൽകുന്ന പദ്ധതി മെയ് മാസം പതിനെട്ടാം തീയതി മുതൽ ആരംഭിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്.

അത്‌ അനുസരിച്ച് ഒരു കുടുംബത്തിൽ ഉള്ള ഒരു അംഗത്തിന് അഞ്ച് കിലോ അരിയും ഒരു കിലോ ഗോതമ്പും ലഭിക്കുന്നതാണ്. കഴിഞ്ഞ കോവിഡ് കാലത്ത് തന്നെ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഒരു പദ്ധതിയായിരുന്നു ഇത്. ഈ പദ്ധതി ഇപ്പോഴും തുടർന്നു കൊണ്ടു പോവുകയാണ്. ഈ പദ്ധതി പ്രകാരം ഇപ്പോൾ വിതരണം ആരംഭിച്ചിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. അതോടെ ഒപ്പം തന്നെ ലഭിച്ചിരിക്കുന്ന മറ്റൊരു സഹായം എന്ന് പറയുന്നത് ആയിരം രൂപയുടെ ധനസഹായം ആണ്.ഇത് ബാങ്ക് അക്കൗണ്ട് വഴി ആയിരിക്കില്ല നൽകുന്നത് എന്നാണ് ഇപ്പോൾ പുതുതായി ലഭിക്കുന്ന വിവരം.പിന്നീട് എങ്ങനെയാണ് ഇതിൻറെ വിതരണം എന്നത് ഇതുവരെ വ്യക്തത വന്നിട്ടില്ല.

ചിലപ്പോൾ റേഷൻ കടകൾ വഴിയായിരിക്കും ഇതിൻറെ വിതരണം എന്നും അറിയാൻ സാധിക്കുന്നുണ്ട്. കഴിഞ്ഞവർഷവും ഇത്തരം സഹായങ്ങൾ അനുഭവിച്ചവരാണ് പലരും. അതുകൊണ്ടുതന്നെ പലർക്കും ഇത് എങ്ങനെയായിരിക്കും വിതരണം ചെയ്യുന്നത് എന്നതിൽ സംശയം ഉണ്ടായിരിക്കില്ല. സഹകരണ മേഖലയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ആയിരിക്കും ഇതുമായി എത്തുന്നത്. റേഷൻ കാർഡിൽ ഉള്ള വീട്ടുടമയുടെ കൈകളിൽ ആയിരിക്കും ഈ സഹായം എത്തുന്നത്.

ഇനി കുടുംബനാഥ മരണപ്പെട്ട് പോയതാണ് എങ്കിൽ ആ വീട്ടിലുള്ള മുതിർന്ന അംഗത്തിന് കൈകളിൽ ആയിരിക്കും ഈ സഹായം നൽകുന്നത്.78,000 ആളുകളാണ് ഈ പദ്ധതിയുടെ ഭാഗമാകാൻ കാത്തിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.നിലവിൽ മുൻഗണനാ വിഭാഗത്തിൽ ഉള്ളവർക്ക് മാത്രമാണ് ഈ സഹായം ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ കാണാവുന്നതാണ്.

Leave a Reply