നമുക്കറിയാം, പാചകവാതകവില 1000 രൂപയ്ക്ക് മുകളിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ ഗ്യാസ് ബുക്ക് ചെയ്യുന്ന രീതിയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സൗജന്യമായി തന്നെ ഗ്യാസ് ബുക്ക് ചെയ്യുവാൻ സാധിക്കും. അതായത് ബുക്ക് ചെയ്യുന്ന തുക ക്യാഷ് ബാക് ആയി നിങ്ങൾക്ക് തിരികെ ലഭിക്കുന്നതാണ്. നമ്മുടെ രാജ്യത്ത് ഗ്യാസിന്റെ വില കുതിച്ചുയരുകയാണ്. ഗ്യാസ് ഇല്ലാതെ നമ്മുടെ പാചകത്തിന്റെ കാര്യങ്ങൾ ഒന്നും തന്നെ എളുപ്പമാകില്ല. അതുകൊണ്ട് തന്നെ എത്ര വില കൂടിയാലും നമ്മൾ എൽപിജി ഗ്യാസ് വാങ്ങു൦.
എന്നാൽ ഇപ്പോൾ കുറഞ്ഞ വിലയിൽ ഗ്യാസ് ബുക്ക് ചെയ്യാനും വാങ്ങാനും ചില ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സഹായിക്കും. പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഓഫർ ഡിജിറ്റൽ വാലറ്റ് പ്ലാറ്റ്‌ഫോമുകൾ നൽകുന്നത്. ചില ആപ്പുകൾ നൽകുന്ന ഓഫറുകൾ വഴിയാണ് കുറഞ്ഞ വിലയിൽ ഗ്യാസ് ബുക്ക് ചെയ്യാൻ സാധിക്കുന്നത്. Paytm, Gpay, Phonepay എന്നീ ആപ്പുകൾ വഴി ബുക്ക് ചെയ്യുമ്പോഴാണ് ഇത്തരത്തിൽ ഓഫറുകളും ക്യാഷ് ബാക്കും ലഭിക്കുന്നത്.
പേ ടി.എം വഴി ഗ്യാസ് ബുക്ക് ചെയ്യുന്നവർക്ക് 1000 രൂപ വരെ ക്യാഷ് ബാക് ആയി ആനുകൂല്യം ലഭിക്കുന്നതാണ്. “FIRSTGAS” എന്ന പ്രോമോ കോഡ് ഉപയോഗിച്ച് പേ ടി എം വഴി ഗ്യാസ് ബുക്ക് ചെയ്യുമ്പോഴാണ് ഈ ഓഫർ ലഭിക്കുന്നത്. ആദ്യമായി ബുക്ക് ചെയ്യുന്നവർക്കാണ് ഈ പ്രോമോ കോഡ് വഴി ആനുകൂല്യം ലഭിക്കുന്നത്. അല്ലാത്തവർക്ക് “GAS1000” എന്ന കോഡ് ഉപയോഗിച്ച് ബുക്ക് ചെയ്താൽ ഇത്തരത്തിൽ ലഭ്യമാകുന്നതാണ്.
ഇതിനായി PAYTM അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുക. ശേഷം ബുക്ക് ഗ്യാസ് സിലിണ്ടർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഗ്യാസ് കമ്പനി തിരഞ്ഞെടുത്ത ശേഷം LPG ഐഡി നമ്പർ കൊടുക്കുക. ശേഷ൦ പേയ്മെന്റ് നടത്തി ബുക്ക് ചെയ്യുമ്പോൾ ഓഫർ ലഭിക്കുന്നതാണ്. അതുപോലെതന്നെ ബുക്കിംഗ് നടത്തുന്ന സമയത്ത് ഏതെങ്കിലും ക്യാഷ് ബാക്ക് കൂപ്പൺ ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് അപ്ലൈ ചെയ്യാവുന്നതാണ്.
പേടിഎം പോലെതന്നെ ഭാരത്, എച്.പി, ഇൻഡെയ്ൻ തുടങ്ങിയ ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യുമ്പോ phonepay -ലും ഇത് പോലുള്ള ക്യാഷ് ബാക്ക്/ ഓഫറുകൾ ലഭിക്കും. ഇത് കൂടാതെ ഗൂഗിൾ പേ വഴി ബുക്ക് ചെയ്യുന്നവർക്കും ഇത്തരത്തിൽ നിരവധി ഓഫറുകൾ ലഭ്യമാകും. ഗൂഗിൾ പേ വഴി ബുക്കിങ് നടത്തുകയാണെങ്കിൽ സ്ക്രാച്ച് കാർഡ് ലഭിക്കുന്നത്. അത് വഴി ക്യാഷ് ബാക്ക്, മറ്റ് ഓഫറുകൾ ഒക്കെ ലഭിക്കുന്നതാണ്.
