കൃഷി നാശം സംഭവിച്ച കർഷകർക്ക് ആശ്വാസം പകരുന്ന പുതിയ അറിയിപ്പ് കൃഷിഭവനിൽ നിന്ന്.

കോവിഡിന്റെ രണ്ടാം തരംഗത്തിൽ വീണ്ടും ട്രിപ്പിൾ ലോക്ഡൗൺ തുടങ്ങിയിരിക്കുകയാണ്. പ്രധാനമായി കുറച്ച് സ്ഥലങ്ങളിൽ മാത്രമേ ഇതുവരെ ട്രിപ്പിൾ ലോക്ഡൗൺ എന്ന് പറഞ്ഞിട്ടുള്ളു. പക്ഷേ ഇത് വെറും താൽക്കാലികമാണ് എന്ന് പറഞ്ഞുകൊള്ളട്ടെ.എപ്പോൾ വേണമെങ്കിലും മറ്റ് സ്ഥലങ്ങളിലേക്കും ഈ അവസ്ഥ വരാം. ഇപ്പോൾ എറണാകുളം, തിരുവനന്തപുരം, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് നിലവിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടുത്തെ രോഗവ്യാപനത്തിന്റെ തോത് വളരെ വർദ്ധിച്ച നിലയിലാണ് ഇപ്പോൾ ട്രിപ്പിൾ ലോക്ക് ഡൗൺ തീരുമാനമായിരിക്കുന്നത്. വളരെ കർശനമായ നിയന്ത്രണങ്ങളോടെ ആയിരിക്കും ഈ നാലു ജില്ലകളും ഇനിയുള്ള ദിവസം മുൻപോട്ടു പോകുന്നത്.

മെയ്മാസം സങ്കീർണമാണ് എന്ന് ഇതിനോടകം തന്നെ മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞു. ഇനി ശ്രദ്ധിക്കേണ്ടത് നമ്മളാണ്. സ്വന്തം ജീവൻ സംരക്ഷിക്കണമെന്ന് അത് നമുക്ക് ആരും പറഞ്ഞു തരേണ്ട കാര്യം അല്ല. സ്വന്തമായി ഏതൊരു വ്യക്തിയും എടുക്കേണ്ട തീരുമാനമാണ്. ഈ ജില്ലകളിലേയും അതിർത്തികൾ അടച്ചു. അതിനോടൊപ്പം 16 സെക്ടർ പോലീസുകാരെയും വിന്യസിച്ചു കൊണ്ടായിരിക്കും ഇവിടെയുള്ള നിയന്ത്രണങ്ങൾ എന്ന് അറിയാൻ സാധിക്കുന്നുണ്ട്. സമ്പൂർണ്ണമായ നിരീക്ഷണത്തിലായിരിക്കും ഈ സ്ഥലങ്ങൾ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കമ്മ്യൂണിറ്റി കിച്ചൺ അല്ലാതെ മറ്റു സൗകര്യങ്ങൾ ഒന്നും ഒരു പക്ഷേ അവിടെ ഉണ്ടാവാൻ സാധ്യതയില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.

എല്ലാ കാര്യങ്ങൾക്കും അവിടെ വിലക്കുകൾ ഉണ്ടായിരിക്കും. കോവിഡിന് ഒപ്പം നാശം വിതയ്ക്കാൻ എത്തിയിരിക്കുകയാണ് ചുഴലികാറ്റുകളും. ഈ വലിയ മഴയിലും ചുഴലിക്കാറ്റിലും നിരവധി കർഷകർക്ക് വലിയ നാശനഷ്ടങ്ങൾ ഉണ്ടായിരിക്കാം. ഉണ്ടായ നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ എടുത്തു വെക്കണം എന്ന് അറിയാൻ സാധിക്കുന്നത്. വാട്സപ്പ് വഴിയോ മറ്റോ കാർഷിക ഭവനിലേക്ക് മറ്റും അയച്ചു കൊടുക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട് എന്ന് വാർത്തകൾ വരുന്നു. ഇതിനായി പ്രത്യേകം ചില വ്യക്തികളെ നിർദ്ദേശിച്ചിട്ടുണ്ട് അവർക്ക് ഈ ചിത്രങ്ങൾ അയച്ചു കൊടുത്താൽ മാത്രം മതി. അല്ലാതെ ഈ ആവശ്യത്തിനായി പ്രത്യേകം കൃഷിഭവനിലേക്ക് പോകേണ്ട ആവശ്യമില്ല. സാമൂഹിക അകലം നല്ല രീതിയിൽ കൊണ്ടു പോകുന്നതിനു വേണ്ടിയാണ് ഇത്തരമൊരു തീരുമാനം എന്ന് എടുത്തു പറയാം.

എല്ലാ കൃഷിഭവനുകളിൽ നിന്നും ഈ അറിയിപ്പുകൾ ലഭിക്കുന്നുണ്ട്. 18 വയസ്സു മുതൽ 45 വയസ്സ് വരെയുള്ള ആളുകളുടെ വാക്സിൻ രജിസ്ട്രേഷനും ആരംഭിച്ചിട്ടുണ്ട് എന്നതാണ് ഏറെ സന്തോഷം നൽകുന്ന മറ്റൊരു വാർത്ത. ഇപ്പോൾ ഇതിൻറെ വാക്സിനേഷൻ നടത്തുന്നത്. മുൻഗണനാ അടിസ്ഥാനത്തിൽ ആണ് എന്നും അറിയാൻ സാധിക്കുന്നുണ്ട്. എന്തെങ്കിലുമൊക്കെ അസുഖങ്ങൾ ഉള്ളവർ അല്ലെങ്കിൽ മറ്റ് രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നവർ എന്നിവർ ഒക്കെ ആയിരിക്കും ആദ്യത്തെ മുൻഗണന എന്നാണ് അറിയാൻ സാധിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ കാണാവുന്നതാണ്.

Leave a Reply