ബാങ്ക് ജോലി അഗ്രഹിക്കുന്നവർക്കായിതാ ഒരു സുവർണ്ണാവസരം, ഇപ്പോൾ തന്നെ അപേക്ഷിച്ചു തുടങ്ങാം

നമ്മുടെ നാട്ടിൽ തന്നെ നല്ലൊരു ജോലി കിട്ടുക എന്നത് നാം ഓരോരുത്തരും ആഗ്രഹിക്കുന്ന കാര്യം തന്നെയാണ്. നല്ലൊരു ജോലിക്കായി ശ്രമിക്കാത്തവരും ചുരുക്കമാണ്, ഇപ്പോൾ IDBI ബാങ്ക് ലിമിറ്റഡ് എക്സിക്കുട്ടീവ് തസ്തികകളിലായി 920 ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേകഷികൾ ക്ഷണിച്ചിരിക്കുകയാണ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2021 ഓഗസ്ത് മാസം 18 തീയതി വരെയാണ്.

ഈ ജോലിക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളത്തിന്റെ തോത്, അപേക്ഷിക്കേണ്ട വിധം, ഔദ്യോഗിക അറിയിപ്പ് എന്നിവ എന്തൊക്കെയെന്ന് നോക്കാം. കാറ്റഗറി തിരിച്ചുള്ള ഒഴിവുകൾ ഇങ്ങനെയാണ്, UR 373, SC 138, ST 69, OBC 248, EWS 98, അങ്ങനെ ആകെ 920 ഒഴിവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ നിശ്ചയിച്ചിട്ടുള്ള ശമ്പളം ആദ്യ വർഷം 29000 രൂപയും, രണ്ടാം വർഷത്തിൽ 35000 രൂപയുമാണ് ശമ്പളമായി നൽകുന്നത്.

എന്നാൽ ഈ തസ്‌തകയിലേക്ക് നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 20 വയസ് മുതൽ 25 വയസ് വരെയുള്ള ഉദ്യോഗാർത്ഥികളെയാണ്. ഇനി ഇതിനു വേണ്ട വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും അംഗീകൃത സർവകാല ശാലയിൽ നിന്നും കുറഞ്ഞത് 55 ശതമാനം മാർക്ക് വാങ്ങിയവരെയാണ്. എന്നാൽ SC , ST വിഭാഗത്തിലുള്ളവർക്ക് കുറഞ്ഞത് 50 ശതമാനം മാർക്ക് മതിയാകും. ഈ അറിയിപ്പിനെ കുറിച്ച് കൂടുതൽ വിശദശാംശങ്ങൾ അറിയുവാനായി ചുവടെയുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply