ഇപ്പോൾ കോവിഡ് കാലം ആയതുകൊണ്ട് തന്നെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമേകാനായി സംസ്ഥാന സർക്കാർ ഒത്തിരി ക്ഷേമ പദ്ധതികൾ അനുവദിച്ചിട്ടുണ്ട്. ഈ ഓണക്കാലത്തും 15 ഇനം സാധനങ്ങളടങ്ങുന്ന ഭഷ്യ കിറ്റും ജങ്ങൾക്കായി നല്കാൻ തീരുമാനിച്ചിട്ടുണ്ട്. ജൂലൈ 31 മുതൽ ഭഷ്യ കിറ്റ് വിതരണം ആരംഭിക്കുമെന്നാണ് ഇപ്പോൾ ഭഷ്യ വകുപ്പ് അറിയിച്ചിട്ടുള്ളത്. വിതരണ തീയതി വ്യത്യസ്തമായ കാർഡുള്ളവർക്ക് ഓരോ തീയതികളിലായാണ് നൽകുന്നത്.
മഞ്ഞ നിറത്തിലുള്ള റേഷൻ കാർഡുള്ളവർക്ക് ജൂലായ് 31 നും, ആഗസ്റ്റ് 1 , 2 തീയതികളിലും ആയിരിക്കും കിറ്റ് വിതരണം ഉണ്ടായിരിക്കുന്നത്. ഇനി പിങ്ക് നിറത്തിലുള്ള റേഷൻ കാർഡ് ഉടമകൾക്ക് ഓഗസ്റ്റ് 3 മുതൽ 7 തീയതി വരെ ആയിരിക്കും. എന്നാൽ നീല നിറത്തിലുള്ള റേഷൻ കാർഡ് ഉള്ളവർക്ക് ഓഗസ്റ്റ് മാസം 9 തീയതി മുതൽ 12 വരെയാണ് വിതരണ തീയതി. ഇനി വെള്ള നിറത്തിലുള്ള റേഷൻ കാർഡ് ഉടമകൾക്ക് 13 തീയതി മുതൽ 16 വരെയാണ് കിറ്റ് വിതരണത്തിന്റെ തീയതി അറിയിച്ചിരിക്കുന്നത്.
15 ഇനത്തിൽ പെട്ട ഭഷ്യ സാധനങ്ങൾ ഒരു തുണി സഞ്ചിയിലാക്കിയാണ് വിതരണം ചെയ്യുക. ഇനി ഭഷ്യ കിറ്റ് വിതരണത്തിന്റെ ഭാഗമായി എന്തെങ്കിലും പരാതികൾ ഉണ്ട് എങ്കിൽ അത് പരാതിപ്പെടാനുള്ള സംവിദാനവും ഒരുക്കിയിട്ടുണ്ട്. അതിനായി റേഷൻ കടകളുടെ മുൻവശത്തു തന്നെ ഒരു പോസ്റ്റർ പതിച്ചിട്ടുണ്ടാകും. അതിലെ താഴ് ഭാഗത്തായി ഒരു നമ്പർ നൽകിയിട്ടുണ്ട്. ആ നമ്പറിൽ ബന്ധപ്പെടുകയാണ് എങ്കിൽ അതിനുള്ള പരിഹാരവും നിങ്ങൾക്ക് ലഭിക്കുന്നതാണ്.
അതുമാത്രമല്ല റേഷൻഡ് കാർഡിന്റെ പുറകെ വശത്തായി കാണുന്ന താലൂക്ക് ഓഫിസിന്റെ നമ്പറിലും വിളിച്ചു പരാതികൾ ബോധിപ്പിക്കാവുന്നതാണ്. ഇനി പെൺകുട്ടികൾക്കുള്ള രക്ഷിതാക്കൾക്ക് സുകന്യ സമൃദ്ധി യോജന എന്ന പദ്ധതിയുമായി എത്തിയിരിക്കുകയാണ് സർക്കാർ. എന്നാൽ ഈ പദ്ധതിയിൽ പെൺകുട്ടികൾക്ക് 10 വയസാകുന്നതിനു മുൻപ് തന്നെ അപേക്ഷിക്കണം. അതുപോലെ തന്നെ ഇതൊരു ബാങ്ക് അകൗണ്ടാണ്. എല്ലാ വർഷവും ഈ അകൗണ്ടിലേക്ക് ഒരു തുക നമ്മൾ അടക്കേണ്ടതുണ്ട്. കൂടുതൽ വിശദമായി അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കൂ.
