വീട്ടിൽ എപ്പോഴും ചെറുനാരങ്ങ ഉപയോഗിക്കുന്നവരാണ് പല ആളുകളും. ചെറുനാരങ്ങയ്ക്ക് നിരവധി ഗുണങ്ങളും ദോഷങ്ങളും ഒക്കെ ഉണ്ട് എന്ന് പലർക്കും അറിയാവുന്നതുമാണ്. പലരും അടുക്കളയിലെ പല കാര്യങ്ങൾക്കുമായി ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട്.അടുക്കള വൃത്തിയാക്കുന്നതിന് പോലും ചെറുനാരങ്ങ ഉപയോഗിക്കുന്ന ആളുകളുണ്ട്. വളരെ ഗുണങ്ങൾ ഉള്ള ഒരു കാര്യമാണ് പറയുന്നത്.വാതം,കഫം,കൃമി തുടങ്ങിയ അസുഖങ്ങൾക്കും ചെറുനാരങ്ങ ഉപയോഗിക്കുന്നുണ്ട് എന്ന് ആർക്കും അറിയില്ലായിരിക്കും. നാരങ്ങയിൽ വിറ്റാമിൻ ബി, വിറ്റാമിൻ സി,ധാതുലവണങ്ങൾ, എന്നിവയൊക്കെ കൂടുതലായി അടങ്ങിയിട്ടുണ്ട്. അതോടൊപ്പം സിട്രിക് അമ്ലം.
സിട്രിക് അമ്ലം അടങ്ങിയതു കൊണ്ട് നിരവധി ഉപയോഗൾക്ക് ചെറുനാരങ്ങ ഉപയോഗിക്കാം. പല്ലിൽ ഉണ്ടാകുന്ന രോഗങ്ങൾക്ക് ചെറുനരങ്ങാ നല്ല ഒരു പരിഹാരം ആണ്. പല്ലിൽ കട്ടപിടിച്ച ഉണ്ടാകുന്ന കൊഴുപ്പ്, മോണരോഗങ്ങൾ, വായനാറ്റം എന്നീ രോഗങ്ങൾക്ക് ഒക്കെ ചെറുനാരങ്ങ ഉപയോഗിച്ചാൽ ഒരു പരിഹാരം ലഭിക്കും. ഉപ്പും ഉമ്മികരിയും അല്പം ചെറുനാരങ്ങാനീരും കൂടി ചേർത്ത് പല്ല് തേക്കുകയാണ് എങ്കിൽ പല്ലിന് നല്ല നിറവും അതിനോടൊപ്പം പല്ലിന്റെ എല്ലാ പ്രശ്നങ്ങളും മാറുന്നതായി കണ്ടുവരുന്നുണ്ട്. ചെറുനാരങ്ങയും ഇഞ്ചിനീരും ഏലക്കയും തേനും ഒരുമിച്ച് ചേർത്ത് കഴിക്കുകയാണെങ്കിൽ ദഹനക്കേട് മാറും എന്നാണ് അറിയുന്നത്.
സൗന്ദര്യ സംരക്ഷണത്തിൽ ചെറുനാരങ്ങ വലിയ പങ്കുവഹിക്കുന്നുണ്ട്. കാൽ ടീസ്പൂൺ ചെറുനാരങ്ങാനീരും, കാൽ ടീസ്പൂൺ പാൽ പൊടി,കാൽ ടീസ്പൂൺ മുട്ടയുടെ വെള്ളയും ചേർത്ത് മുഖത്ത് പുരട്ടുകയാണെങ്കിൽ മുഖസൗന്ദര്യം വർധിച്ച് മുഖത്തിന് നല്ല തിളക്കവും നിറവും ഒക്കെ ലഭിക്കുന്നതായി കണ്ടുവരുന്നുണ്ട്. ചുണ്ടിലെ കറുപ്പ് നിറം മാറുന്നതിനായി ചെറുനാരങ്ങയുടെ നീര് ചുണ്ടിൽ പുരട്ടിയാൽ മതി എന്നാണ് അറിയാൻ കഴിയുന്നത്.പച്ചക്കറികൾ വേവിക്കുമ്പോൾ അവയുടെ നിറം മങ്ങാതിരിക്കാൻ അതിലേക്ക് അല്പം ചെറുനാരങ്ങയുടെ നീര് ചേർത്താൽ മതി.
പച്ചക്കറികൾ വാടി പോവുകയാണ് എങ്കിലും നാരങ്ങാനീര് ചേർത്ത വെള്ളത്തിൽ കുറച്ച് സമയം മുക്കി വെച്ചാൽ മാത്രം മതി. തുളസിയുടെ നീരും ചെറുനാരങ്ങയുടെ നീരും സമം ചേർത്ത് പുരട്ടുകയാണെങ്കിൽ വിഷജീവികൾ ശരീരത്തിൽ കടിച്ചതിന്റെ ബുദ്ധിമുട്ടുകൾ ഒക്കെ മാറുന്നതായി കണ്ടുവരുന്നുണ്ട്. അരി വേവിക്കുന്ന വെള്ളത്തിൽ അൽപം ചെറുനാരങ്ങാനീര് ചേർക്കുകയാണെങ്കിൽ ചോറിന് നല്ല വെളുത്ത നിറം വരുന്നതായി കാണാൻ സാധിക്കുന്നുണ്ട്. ചെറുനാരങ്ങ നീരും അല്പം തേനും ചേർത്ത് കഴിക്കുകയാണെങ്കിൽ ചുമ മാറുന്നതായി കാണാൻ സാധിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്.