കോവിഡ് വാക്സിൻ ലഭിച്ച മലയാളിയുടെ പറയുന്നത് കേട്ട് നോക്കു

കോവിഡ് മഹാമാരിയുടെ ദുരിതത്തിൽ നിന്നും മനുഷ്യ കുലം പ്രതീക്ഷിക്കുന്ന തിരിച്ചു വരവ് ആണ് വാക്സിനുകൾ.ഇന്ത്യയിൽ വാക്സിനേഷൻ നടപടികൾ ഉടൻ ആരംഭിക്കും എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വരുന്നു എന്നത് വലിയ ആശ്വാസം ആണ് പകരുന്നത്.പല വിദേശ രാജ്യങ്ങളിലും ഇതിനോടകം വാക്സിനേഷനുകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.അതിന്റെ ഭാഗമായി തന്നെ നിരവധി വിദേശ മലയാളികൾക്കും വാക്സിനുകൾ ലഭിക്കുകയുണ്ടായി.വാക്സിൻ അനുഭവം എന്താണ് എന്നറിയാനുള്ള ആകാംഷ എല്ലാ മലയാളികൾക്കും കാര്യമായി തന്നെ ഉണ്ട് എന്നത് മറ്റൊരു വാസ്തവം ആണ്.

ഇത്തരത്തിൽ ബഹറൈനിൽ താമസിക്കുന്ന മലയാളി തന്റെ കോവിഡ് വാക്സിൻ അനുഭവം പങ്കു വെക്കുന്ന വീഡിയോ യുട്യൂബിൽ പോസ്റ്റ് ചെയ്യുകയുണ്ടായി.ബഹ്‌റൈനിൽ രെജിസ്ട്രേഷൻ ചെയ്തതിന് ശേഷം ആണ് വാക്സിൻ ലഭിക്കുന്നത്.ഡിസംബർ 13 മുതൽ വാക്സിനേഷന് ആവശ്യമായ രെജിസ്ട്രേഷനുകൾ ആരംഭിക്കുകയുണ്ടായി.സ്വദേശി,വിദേശി വ്യത്യാസം ഒന്നും തന്നെ ഇല്ലാതെ രെജിസ്റ്റർ ചെയ്യാനുള്ള അവകാശം ബഹ്‌റെയിനിൽ ലഭ്യമാണ്.തുടർന്ന് സൗജന്യമായി എല്ലാവര്ക്കും വാക്സിൻ ലഭ്യമാക്കുകയും ചെയ്യുന്നതാണ് രീതി.ചൈനയുടെ sinopharm വാക്സിൻ ആണ് ബഹ്‌റൈനിൽ ലഭിക്കുന്നത്.

വാക്സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിൽ ബഹ്‌റൈൻ പങ്കാളി ആയിരുന്നു.വാക്സിൻ എടുക്കുന്ന ചിലർക്കെങ്കിലും അലർജി പോലുള്ള ആരോഗ്യ പ്രശ്ങ്ങൾ ഉണ്ട് എങ്കിലും ബഹ്‌റൈനിൽ അത്തരം സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല.5000 മുതൽ 10000 പേർക്ക് ദിനപ്രതി വാക്സിനുകൾ ലഭ്യമാക്കുകയാണ്.2 ഡോസുകളിൽ ആണ് വാക്സിനുകൾ ലഭിക്കുക.വാക്സിൻ എടുത്തപ്പോൾ ഉള്ള സ്വന്തം അനുഭവം വിവരിക്കുന്ന പ്രവാസി മലയാളിയുടെ വീഡിയോ ചുവടെ നൽകിയിരിക്കുന്നു.പൂർണമായും കാണാൻ പ്രത്യേകം ഓർക്കുക.

Leave a Reply