പല വീടുകളിലും കൂടുതൽ ആളുകളും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് ഭീമമായ കറണ്ട് ബില്ല്. എന്തൊക്കെ ചെയ്തിട്ടും വീട്ടിലെ കറണ്ട് ബില്ല് കുറയുന്നില്ല എന്നതാണ് പലരുടെയും പരാതി. കറന്റ് ബില്ല് കുറയ്ക്കുന്നതിന് വേണ്ടി ചെയ്യാൻ ഇനി മറ്റു മാർഗങ്ങൾ ഒന്നും ഇല്ല. എന്നിട്ടും വീട്ടിലെ കറണ്ട് ബില്ല് മാത്രം കുറയുന്നില്ല. വീട്ടിലെ കറണ്ട് ബില്ല് കുറയണമെങ്കിൽ ചില കാര്യങ്ങളെ പറ്റിയൊക്കെ ഒരു ധാരണ ഉണ്ടാകണം. എന്തൊക്കെ സാധനങ്ങൾ വീട്ടിൽ ഉപയോഗിക്കുന്നു. അത് ഏതൊക്കെ സമയങ്ങളിലാണ് വീട്ടിൽ ഉപയോഗിക്കുന്നത്.
കൂടുതൽ കറണ്ട് ആവശ്യമുള്ള എന്തെല്ലാം ഉപകരണങ്ങളാണ് ദിവസവും ഉപയോഗിക്കുന്നത് എന്നൊക്കെ വ്യക്തമായി ശ്രദ്ധിക്കണം. അതിനുശേഷം മാത്രമേ കറണ്ട് ബില്ല് കുറയ്ക്കുവാനുള്ള മാർഗങ്ങളെപ്പറ്റി ചിന്തിക്കാൻ പാടുള്ളൂ. ബൾബുകളിൽ തന്നെ ചിലത് കറണ്ട് തിന്നുന്നവര് ആണ്. അതുകൊണ്ട് തന്നെ സി ഫ് എൽ പകരം സാധാരണ ബൾബുകൾ ഉപയോഗിക്കുന്ന ഒരുപാട് ആളുകൾ ഇപ്പോഴും ഉണ്ട്. പഴയ ബൾബുകൾ ഉപയോഗിക്കുന്നത് കൂടുതൽ കറണ്ട് ആകാൻ ഉള്ള സാധ്യത കൂട്ടുന്നു. ഇത്തരം ബൾബുകൾക്ക് നല്ല കറന്റ് ചെലവാക്കുന്നുണ്ട് എന്നതാണ്.
പിന്നെ ശ്രദ്ധിക്കേണ്ടത് വീട്ടിലെ മോട്ടറിൻറെ കാര്യമാണ്.ടാങ്കിൽ വെള്ളം നിറയ്ക്കുന്നതിനു വേണ്ടി ഇടയ്ക്കിടയ്ക്ക് മോട്ടർ പ്രവർത്തിപ്പിക്കുന്നത് ശരിയല്ല. ഒറ്റ പ്രാവശ്യം തന്നെ അടിച്ചു ഇടുകയാണെങ്കിൽ പകുതിയോളം കറണ്ട് കുറയ്ക്കാൻ സാധിക്കുന്നുണ്ട്. ആറുമണിക്ക് ശേഷം മോട്ടർ ഒരുപാട് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുകയാണെങ്കിലും കറണ്ട് ബില്ല് ഒരുപരിധിവരെ ഒക്കെ കുറയ്ക്കാൻ സാധിക്കുന്നതാണ്. പിന്നീട് വസ്ത്രങ്ങൾ തേക്കുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്.
ഒരുമിച്ച് എല്ലാംകൂടി ഒരു സമയത്ത് ചെയ്യുന്നതായിരിക്കും നല്ലത്. ഒരു ഷർട്ട് തേക്കുന്നതിനായി ഒരു സമയം അടുത്ത ഷർട്ടിന് അടുത്ത സമയം എന്നിങ്ങനെ കണ്ടുപിടിക്കാതെ ഒരു സമയത്ത് ആവശ്യമുള്ള തുണികൾ എല്ലാം കൂടി ഒരുമിച്ച് തേക്കുക. അപ്പോൾ വളരെ പെട്ടെന്ന് തന്നെ കറണ്ട് ബില്ല് കുറക്കാൻ സാധിക്കുന്നുണ്ട്. ഇങ്ങനെയൊക്കെ ചെയ്യുകയാണെങ്കിൽ കറണ്ട് ബില്ല് നമുക്ക് പെട്ടെന്ന് തന്നെ കുറയ്ക്കാൻ സാധിക്കും.2000 രൂപ വരുന്ന കറണ്ട് ബില്ല് വെറും 500 രൂപയാക്കി അതിനെ മാറ്റാൻ സാധിക്കുന്നതാണ്.
