കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ സാധാരണക്കാരായ ജനങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായ അറിയിപ്പുകൾ ആണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. സെപ്റ്റംബർ മാസം മുതൽ എല്ലാ സേവനങ്ങളും വീടുകളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. കിടപ്പുരോഗികൾക്കും, നിരാലംബർക്കും എല്ലാ വിഭാഗം ജനങ്ങൾക്കും സർക്കാരിന്റെ എല്ലാ സേവനങ്ങളും മുതൽ വീട്ടുപടിക്കൽ എത്തിക്കാനുള്ള പദ്ധതിക്ക് സെപ്റ്റംബർ മാസം മുതൽ ആരംഭിക്കും.
അക്ഷയ കേന്ദ്രങ്ങൾ വഴി ലഭിക്കുന്ന സേവനങ്ങളാണ് വീട്ടുപടിക്കൽ എത്തുന്നത്. ക്ഷേമ പെൻഷൻ ലഭിക്കുന്നതിനുള്ള മസ്റ്ററിങ്, , മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ധനസഹായം, സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്നതിനുള്ള അപേക്ഷ അടിയന്തര മരുന്നുകൾ എത്തിച്ച് നൽകൽ തുടങ്ങിയവയാണ് തുടക്കത്തിൽ ലഭ്യമാക്കുന്ന പദ്ധതികൾ .ഭിന്നശേഷിക്കാർക്കും കിടപ്പുരോഗികൾക്കും ഒക്കെയാണ് ആദ്യം നടപ്പിലാക്കുക. ഇത്തരക്കാരെ സംബന്ധിച്ച് വളരെ സന്തോഷകരമായ ഒരു കാര്യം തന്നെ ആയിരിക്കും ഇത്.
രണ്ടാമത്തെ പ്രധാനപ്പെട്ട അറിയിപ്പ് എന്നുപറയുന്നത് എല്ലാ വീടുകളിലേക്കും സിറ്റി ഗ്യാസ് പദ്ധതി നടപ്പിലാക്കുകയാണ്. ഈ പദ്ധതിയിലൂടെ കുറഞ്ഞ വിലയ്ക്ക് ഗ്യാസ് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ഇത്തരം സാഹചര്യത്തിൽ പെട്ടെന്ന് ഗ്യാസ് തീർന്നു പോകുന്നുവെന്നുള്ള വീട്ടമ്മമാരുടെ പരാതി അവസാനിക്കും. കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ചിലവ് കുറഞ്ഞതും സുരക്ഷിതവുമായ ഒരു പദ്ധതിയാണ് ഇത്. ഉടനെ തന്നെ ഈ രണ്ട് പദ്ധതികളും നടപ്പിലാകുന്നതാണ്. കോവിഡിന്റെ ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് വളരെ ഉപകാരപ്പെടുന്ന ഒരു അറിയിപ്പ് തന്നെയാണ് ഇത്.
