കറിവേപ്പില തഴച്ച് വളരും

കറിവേപ്പില വീട്ടിൽ വളർത്തുന്നവർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഇലകളിൽ ഉണ്ടാകുന്ന പുഴു ശല്യം.നല്ല തളിർ ഇല വരുന്നത് പോലും പുഴു തിന്ന് പോകുന്നു എന്ന പരാതി ഉള്ള കർഷകർ നിരവധി ആണ്.കറിവേപ്പിലയിലെ പുഴു ശല്യം എങ്ങനെ ഫലപ്രദമായി നേരിടാം എന്നാണ് ഇവിടെ പറയുന്നത്.നമ്മുടെ വീട്ടിൽ തന്നെ ഉള്ള വസ്തുക്കൾ ഉപയോഗിച്ച് കീട നിയന്ത്രനിയത്തിനുള്ള ലായനി തയാറാക്കാൻ സാധിക്കും.ഇതിനായി ആവശ്യം ഉള്ള വസ്തുക്കൾ ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവയാണ്.പുഴു ശല്യം,തണ്ടു തുരപ്പൻ പുഴു,കായീച്ച, വെട്ടിൽ എന്നിവയൊക്കെ ഫലപ്രദമായി നേരിടാൻ ഈ ലായനി സഹായകം ആണ്.

വെളുത്തുള്ളി ഇഞ്ചി എന്നിവ 50 ഗ്രാം വീതവും,പച്ചമുളക് 25 ഗ്രാമും ആണ് ഇതിനായി ആവശ്യം ഉള്ളത്.ഇവ മൂന്നും തലേ ദിവസം തന്നെ വേറെ വേറെ വെള്ളത്തിൽ ഇട്ട് നന്നായി കുതിർത്ത വെച്ച ശേഷം അടുത്ത് ദിവസം നന്നായി അരച്ച് എടുത്ത ശേഷം ഒന്നര ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത ഉപയോഗിക്കാൻ സാധിക്കുന്നതാണ്.ചെടികളുടെ ആവശ്യത്തിനനുസരിച്ച് ആനുപാതികമായി ചേരുവകകൾ വർധിപ്പിച്ച് ഉപയോഗിക്കാനായി സാധിക്കുന്നതാണ്‌.അരച്ച മൂന്നു മിശ്രിതവും. നന്നായി മിക്സ് ചെയ്ത അരിച്ച് എടുത്ത സ്പ്രേയരിലേക്ക് ഒഴിച്ച് കൊടുക്കുക.
ശ്രദ്ധിക്കേണ്ട കാര്യം വെയിൽ ഉള്ള സമയത്ത് സ്പ്രേ ചെയ്യാൻ പാടുള്ളതല്ല.രാവിലെയോ വൈകിട്ടോ വേണം സ്‌പ്രെയർ ഉപയോക്കാനുള്ളത്.

തളിക്കുന്ന സമയത്ത് മാസ്ക് ഉപയോഗിക്കേണ്ടതുണ്ട്,കാറ്റടിച്ച് അടുത്ത് നിൽക്കുന്നവരുടെ ശരീരങ്ങളിൽ വീഴാതെ പ്രത്യേകം ശ്രദ്ധിക്കുക.രണ്ടു ദിവസം വ്യത്യാസത്തിൽ ദിവസേന രണ്ടു തവണ വീതം ചെടിയിൽ തളിച്ച് കൊടുക്കുക.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് പ്രയോജനപ്പെടുത്താം.വളരെ ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കാൻ ഓർക്കുക.

Leave a Reply