കേരള സംസ്ഥാന സർക്കാർ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരവധി പദ്ധതികൾ ആണ് ആവിഷ്ക്കരിചിരിക്കുന്നത്.ദിവസേന 10,000 ത്തിനും 20,000 ത്തിനും ഇടയിലുള്ള എണ്ണത്തിൽ കോവിഡ് പുതുതായി റിപ്പോർട് ചെയ്യപ്പെടും എന്ന പഠനങ്ങളും പല കോണിൽ നിന്നും ഉയരുന്നുണ്ട്.അതിനാൽ രോഗവ്യാപനം വർധിക്കുന്ന തോതിൽ തന്നെ മരണവും വർധിക്കും എന്ന സത്യം ഭയത്തോടെ നാം ഓരോരുത്തരും മനസിലാക്കിയിരിക്കേണ്ട വസ്തുതയാണ്.അതിനാൽ രോഗ വ്യാപനത്തെ തടയാനായി സമൂഹത്തിന്റെ വിവിധ മേഘലകളിൽ ഉള്ള ആളുകളുടെ ഇടപെടൽ ആവശ്യമാണ് എന്ന് ആരോഗ്യമന്ത്രീ ശൈലജ ടീച്ചർ അറിയിക്കുന്നു.
പൊതുജനങ്ങൾ കൈകഴുകിയും,അകലം പാലിച്ചും രോഗ വ്യാപനത്തിന്റെ കണ്ണി മുറിക്കാൻ സഹായിക്കേണ്ടതുണ്ട്.അതു പോലെ തന്നെ രോഗപ്രതിരോധ യുദ്ധത്തിനായി “കോവിഡ് ബ്രിഗേഡ്” രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.കോവിഡിനെ ചെറുക്കുന്നതിനായി ആശുപത്രികളിലും,ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും പ്രവർത്തിക്കാൻ കൂടുതൽ ആളുകൾ സന്നദ്ധർ ആയി മുന്നോട് വാരണം എന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ അഭ്യർത്ഥിക്കുകയാണ്.കോവിഡ് ബ്രിഗേഡിൽ മെഡിക്കൽ നോൺ മെഡിക്കൽ മേഖലകളിൽ ഉള്ളവരെ ആവശ്യം ഉണ്ട്.
മെഡിക്കൽ മേഖലകളിൽ ഉള്ള മോഡേൺ മെഡിസിൻ,ആയുർവേദ,ഹോമിയോ,ഡെന്റൽ വിഭാഗത്തിൽ ഉള്ള ഡോക്റ്റർമാർ പങ്കെടുക്കണം എന്ന് മന്ത്രി അഭ്യര്ഥനയിൽ പറയുന്നു.കൂടാതെ നഴ്സസ് ഫാർമസിസിറ്റ്,ലാബ് ടെക്നിഷ്യൻ, തുടങ്ങിയ പാരാമെഡിക്കൽ വിഭാഗത്തിലെ ആളുകളെയും കോവിഡ് ബ്രിഗേഡിൽ ആവശ്യമുണ്ട്.ഇത്തരത്തിൽ നോൺ മെഡിക്കൽ മേഖലകളിലെ എം എസ് ഡബ്ള്യു,എം എച് എ,എം ബി എ ബിരുദ,ബിരുദാന്തര ബിരുദം ഉള്ളവരെയും ആവശ്യമുണ്ട്.
ഇത് കൂടാതെ ഉള്ള മറ്റു ഉത്തരവാദിത്തങ്ങൾ പൂർത്തീകരിക്കുന്നതിനായി വോളന്റിയർമാർ നിലവിൽ ഉള്ളവരും പുതുതായി ചേരാൻ താൽപ്പര്യം ഉള്ളവരും രെജിസ്റ്റർ ചെയ്യേണ്ടതാണ്.ഇത്തരത്തിൽ നാനാവിധ മേഖലകളിൽ ഉള്ള ആളുകൾ ഒത്തു ചേർന്നുള്ള സമഗ്ര പ്രവർത്തനം പട്ടാള ചിട്ടയിൽ നടത്തുന്ന കോവിഡ് ബ്രിഗേഡ് സംവിധാനം വഴി ഈ രോഗത്തെ ചെറുക്കാൻ ഉള്ള ചരിത്ര ദൗത്യത്തിൽ എല്ലാവരും പങ്കാളികൾ ആകുക.രെജിസ്റ്റർ ചെയ്യാൻ താൽപപര്യം ഉള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
