നമ്മുടെ വീട്ടിലെ പല ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ഒന്നാണ് തേങ്ങാ എന്ന് പറയുന്നത്. പല കറികളിലും അഭിവാജ്യ ഘടകമാണ് തേങ്ങ. പലർക്കും വീട്ടിൽ തെങ്ങും മറ്റും ഉണ്ടായത് ആണ് എങ്കിൽ മിക്കവരും സ്വന്തം പുരയിടത്തിൽ നിന്നും ആയിരിക്കും തേങ്ങാ ശേഖരിക്കുന്നതും. വീട്ടിലെ ആവശ്യങ്ങൾക്കായി എടുക്കുന്നത് അല്ല എന്നുണ്ടെങ്കിൽ കടയിൽ നിന്ന് വാങ്ങുന്ന അവരായിരിക്കും. എന്താണെങ്കിലും ദിവസേന വീട്ടിൽ തേങ്ങ പൊതിക്കുന്ന അവരായിരിക്കും കൂടുതൽ ആളുകളും. തേങ്ങ പൊതിക്കുമ്പോൾ നമ്മൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് വളരെ ഉപകാരപ്രദമായിരിക്കും. തേങ്ങ പൊതിക്കുമ്പോൾ അതിന്റെ ചകിരി ഭാഗം കളയാതെ തന്നെ പൊതിക്കാൻ ആണ് ശ്രദ്ധിക്കേണ്ടത്. അതായത് തേങ്ങയുടെ കണ്ണിൻറെ ഭാഗത്തെ ചകിരി നിർത്തി ബാക്കിയുള്ള ഭാഗത്തെ ചകിരി മാത്രം കളഞ്ഞു കൊണ്ട് തേങ്ങ പൊതിക്കാൻ ശ്രദ്ധിക്കണം.
ഇങ്ങനെ ഒറ്റയടിക്ക് തന്നെ അഞ്ചോ പത്തോ തേങ്ങ പൊതിച്ച വയ്ക്കുകയാണെങ്കിൽ തേങ്ങക്ക് പെട്ടെന്ന് കേട് ഒന്നും സംഭവിക്കുന്നതായി കണ്ടുവരുന്നില്ല. ചില സമയങ്ങളിൽ നമ്മൾ തേങ്ങ പൊതിച്ചതിനു ശേഷം ആയിരിക്കും അത് ചെറിയ തേങ്ങ അല്ലെങ്കിൽ ഇളം തേങ്ങയാണ് എന്ന് മനസ്സിലാക്കുന്നത്. അപ്പോൾ ഇളം തേങ്ങയാണോ മനസ്സിലാക്കുന്നതിനുവേണ്ടി പൊട്ടിക്കുന്നതിനു മുമ്പ് തന്നെ നമ്മൾ ഒന്ന് നന്നായി തേങ്ങ കുലുക്കി നോക്കേണ്ടത്.നല്ലതാണ് മൂത്ത തേങ്ങ ആണ് എങ്കിൽ ഒരിക്കലും അത് നന്നായി കുലുങ്ങുകയില്ല. നല്ല കാട്ടിയും അതിന് ഉണ്ടായിരിക്കും. ചില സമയത്ത് തേങ്ങ പൊട്ടിക്കുമ്പോൾ തന്നെ ചിരട്ടയിൽ നിന്ന് അടർന്നു പോകുന്നതായും കാണാൻ സാധിക്കും.
ഇങ്ങനെയാകുമ്പോൾ തേങ്ങ ചിരകി എടുക്കാൻ സാധിക്കാത്ത ഒരു അവസ്ഥയാണ് വരുന്നത്. ആ സമയം തേങ്ങ മിക്സിയിൽ മറ്റുമാണ് പലരും ഇടാറുള്ളത്. വെള്ളം വറ്റി വരുന്ന സമയത്താണ് ഇങ്ങനെ സംഭവിക്കുന്നത്. ഇങ്ങനെയുള്ള തേങ്ങ ഒക്കെ പൊട്ടിക്കുന്ന സമയത്തിന് അല്പം മുമ്പ് വെള്ളത്തിൽ ഒന്ന് ഇട്ടു വയ്ക്കുകയാണ് വേണ്ടത്. ഇങ്ങനെ വെള്ളത്തിലിട്ടു വയ്ക്കുമ്പോൾ തേങ്ങ വളരെ പെട്ടെന്ന് പൊട്ടുകയും അതുപോലെ ചിരട്ടയിൽ നിന്ന് വേർപെട്ട് വരികയും ഒന്നും ചെയ്യില്ല. തേങ്ങ മുറിച്ചുവയ്ക്കുക ആണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അതിൻറെ നിറം മാറുന്നതും അതിന് മറ്റൊരു ഗന്ധം വരുന്നതും കാണാൻ സാധിക്കുന്നത്. അത് പല വീട്ടമ്മമാരെയും വേദനിപ്പിക്കുന്ന ഒരു പ്രശ്നവും ആണ്.
ഇങ്ങനെ പൊട്ടിച്ച് തേങ്ങ ചീത്തയാവാതിരിക്കാനും ഒരു ബുദ്ധിയുണ്ട്. ഒന്ന് ചിരകി മാറ്റിവെച്ച് ഉപ്പിലോ വിനാഗിരിയോ പുരട്ടി വയ്ക്കുകയാണെങ്കിൽ കുറേ ദിവസം ഇത് കേടുകൂടാതെ ഇരിക്കുന്നതാണ് കണ്ടുവരുന്നത്. അല്ലെങ്കിൽ നല്ല തണുത്ത വെള്ളത്തിൽ തേങ്ങയിട്ട് വെച്ചാലും മതി. ഇങ്ങനെയൊക്കെ ചെയ്യുകയാണെങ്കിൽ തേങ്ങ ചീത്ത ആവുന്നില്ല എന്നാണ് പൊതുവേ കണ്ടുവരുന്നത്. ഈ വിഷയത്തെ പറ്റി കൂടുതൽ അറിയുന്നതിനായി വീഡിയോ കാണാവുന്നതാണ്.
