എളുപ്പത്തിൽ സ്‌ക്വയർ ഫീറ്റ് എങ്ങനെ കണക്കുകൂട്ടാം

വീട് നിർമാണത്തിനും,നിർമാണ സാമഗ്രികൾ വാങ്ങാനും വളരെ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട കാര്യമാണ് സ്‌ക്വയർ ഫീറ്റ്.സ്‌ക്വയർ ഫീറ്റ് എങ്ങനെ മനസിലാക്കാം എന്ന കാര്യം പഠിക്കുന്നതിന് മുൻപായി തന്നെ മനസിലാക്കിയിരിക്കേണ്ട ഒന്നാണ് ഒരു “അടി” എന്നാൽ എത്രയാണ് എന്നുള്ള അളവ്.അടി മനസിലാക്കാൻ ഏറ്റവും നല്ല മാർഗം 30 സെന്റിമീറ്ററിന്റെ ഒരു സ്കെയിൽ ഉപയോഗിക്കുക.30 സെന്റിമീറ്റർ ആണ് ഒരു അടി ആയി കണക്കാക്കുന്നത്.കൂടാതേ ടേപ്പുകളിൽ 1f എന്ന് എഴുത്തജിയിരിക്കുന്നതാണ് ഒരു അടി.ഇത്തരത്തിൽ ഫീറ്റ് മനസിലാക്കാൻ സാധിക്കുന്ന നമുക്ക് എങ്ങനെ സ്‌ക്വയർ ഫീറ്റ് കണ്ടു പിടിക്കാൻ എന്ന് നോക്കാം

ഒരു റൂമിന്റെ സ്‌ക്വയർ ഫീറ്റ് കണ്ട് പിടിക്കാനായി റൂമിന്റെ 4 വശങ്ങളിൽ ഒരു വീതിയുടെയും,ഒരു നീളത്തിന്റെയും അളവ് എടുക്കുക.ശേഷം അവ രണ്ടും ഗുണിക്കുമ്പോൾ കിട്ടുന്നതാണ് സ്‌ക്വയർ ഫീറ്റ് എന്ന് പറയുന്നത്.ഉദാഹരണത്തിന് 10 ഫീറ്റ് നീളവും 30 ഫീറ്റ് വീതിയും ഉള്ള ഒരു റൂമിന്റെ സ്‌ക്വറ്റർ ഫീറ്റ് എന്ന് പറയുന്നത് 10*30 = 300 സ്‌ക്വയർ ഫീറ്റ് ആയിരിക്കും.വീട് നിർമാണത്തിനും,ടൈലുകൾ വാങ്ങാൻ പോകുമ്പോഴും ആണ് സാധാരണഗതിയിൽ സ്‌ക്വയർ ഫീറ്റ് അളവ് ആവശ്യമായി വരുന്നത്.435 സ്‌ക്വയർ ഫീറ്റ് ആണ് ഒരു സെന്റ് എന്ന് പറയുന്നത്.

അങ്ങനെ വരുമ്പോൾ 1500 സ്‌ക്വയർ ഫീറ്റ് ഉള്ള ഒരു വീട് നിർമാണത്തിനായി മൂന്നര സെന്റ് സ്ഥലം ആവശ്യം ആയി വരും. ടൈലുകൾ വാങ്ങുന്ന സമായത്ത് ടൈലിന്റെ സ്‌ക്വയർ ഫീറ്റ് കണ്ടു പിടിക്കാനായി നീളം*വീതി നോക്കിയാൽ മതിയാകും.സ്‌ക്വയർ ഫീറ്റ് കണ്ടുപിടിക്കുന്നതുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഈ വിഷയത്തിൽ നിങ്ങൾക്കുള്ള സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ്റ് ഉപയോഗിക്കാവുന്നതാണ്.

Leave a Reply