ആധാർ കാർഡിലെ ഫോട്ടോ വളരെ മോശം ഫോട്ടോ ആണ് എന്ന പരാതി ഉള്ളവർ കുറവല്ല.അതിനാൽ തന്നെ കുറച്ച് പേരെങ്കിലും ആധാർ കാർഡിൽ നിലവിലെ ഫോട്ടോ മാറ്റണം എന്ന് ആഗ്രഹിക്കുന്നവർ ആണ്.ഇത്തരത്തിൽ ആധാർ കാർഡിൽ ഉള്ള പഴയ ഫോട്ടോ മാറ്റി എങ്ങനെ പുതിയ ഫോട്ടോ ആക്കാം എന്നാണ് ഈ പോസ്റ്റിലൂടെ നിങ്ങളിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നത്.സാധാരണയായി ആധാർ കാർഡിൽ ഉണ്ടാകുന്നത് 2 തതാരം വിവരങ്ങൾ ആണ്.പേര് അഡ്രെസ്സ് തുടങ്ങിയ വിവരങ്ങളും,ഫിംഗർ പ്രിന്റ് അടക്കം ഉള്ള ബയോമെട്രിക് വിവരങ്ങൾ എന്നിവയാണ് ആധാർ കാർഡിൽ ഉള്ളത്.
മുൻകാലങ്ങളിൽ ഫോട്ടോ മാറ്റാനായി ഓൺലൈൻ ആയി വീട്ടിലിരുന്ന് ചെയ്യാൻ ഉള്ള സംവിധാനം ലഭ്യമായിരുന്നു എങ്കിലും നിലവിൽ അക്ഷയ,ജനസേവന കേന്ദ്രങ്ങളുടെ സഹായം കൂടാതെ ഫോട്ടോ മാറ്റൽ സംവിധാനം സാധ്യമല്ല എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.അധികമായ രേഖകൾ ഒന്നും തന്നെ അക്ഷയ കേന്ദ്രങ്ങളിൽ കൊണ്ട് പോകേണ്ട കാര്യമില്ല മറിച്ച് ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണും പഴയ ആധാറും,ഫോട്ടോ ഏതു വ്യക്തിയുടേതാണോ മാറ്റേണ്ടത് ആ വ്യക്തി നേരിട്ട് തന്നെ മേല്പറഞ്ഞവയുമായി അക്ഷയ,ജനസേവന കേന്ദ്രങ്ങളിൽ എത്തേണ്ടതുണ്ട്.ലൈവ് ആയി ഫോട്ടോ എടുത്ത് ആണ് ഇത്തരത്തിൽ പഴയ ഫോട്ടോ മാറ്റി പുതിയതാക്കുന്ന പ്രവർത്തി ചെയ്യുന്നത്.
പി വി ആധാർ ലഭ്യമാക്കാം
ആധാർ കാർഡുകൾ ലഭിച്ചു കൊണ്ടിരുന്നത് പേപ്പർ ആധാർ കാർഡുകൾ ആയിരുന്നു.കുറച്ച് കാലത്തെ ഉപയോഗത്തിന് ശേഷം പേപ്പർ ആധാറുകൾ നശിച്ചു പോകുന്നു എന്ന വ്യാപകം ആയ പരാതികൾ ആണ് ഉള്ളത്.അതിനാൽ തന്നെ ഇത്തരം ആധാറുകൾ പി വി സി ആധാറുകൾ ആക്കി മാറ്റാൻ ഉള്ള സേവനം നിലവിൽ ലഭ്യമാണ്.വളരെ ഉയർന്ന നിലവാരത്തിൽ ഉള്ള പ്രിന്റിങ്ങും,സെക്കൂരിറ്റി ഫീച്ചറുകളും ഉള്ള ആധാർ കാർഡ് വീട്ടിലിരുന്നു തന്നെ അപേക്ഷിച്ച് നേടാൻ സാധിക്കുന്നതാണ്.ഈ സേവനം ലഭ്യമാക്കാനായി യു ഐ ഡി എ ഐ യുടെ ഒഫീഷ്യൽ വെബ്‌സൈറ്റ് സന്ദർശിക്കുക.uidai എന്ന് ഗൂഗിളിൽ സെർച്ച് ചെയ്യുകയോ ഏറ്റവും താഴെ ആയി നലകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നേരിട്ട് പ്രവേശിക്കുകയോ ചെയ്യാവുന്നതാണ്.







