ഇന്നത്തെ കാലത്തു നല്ല വിലയിലാണ് ചെടി ചട്ടികൾ നാം മാർക്കറ്റുകളിൽ നിന്നും വാങ്ങുക. എന്നാൽ ചട്ടികൾ നിർമ്മിക്കുന്നതിൻറെ ഇരട്ടി വിലയിലാണ് അത് നമുക്ക് കിട്ടുന്നത്. അതുകൊണ്ട് തന്നെ സാദാരണക്കാർക്ക് ഈ വില താങ്ങാകുന്ന വിലയിലും കൂടുതലാണ്, എന്നാൽ ഇന്ന് നമുക്ക് വളരെ കുറഞ്ഞ ചിലവിൽ ചെടി ചട്ടിയിൽ നിർമ്മിക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പ്ലാസ്റ്റിക്കിന്റെ ചെടി ചട്ടി എടുക്കുക.
ശേഷം അതിനൊപ്പം തന്നെ ഡിസൈനൊന്നുമില്ലാത്ത പ്ലൈനായ നേരത്തെ എടുത്ത ചട്ടിയിൽ നിന്നും കുറച്ചു ചെറിയ ചട്ടി എടുക്കുക. എന്നിട്ട് അതിനുള്ളിലെ ഹോളിനെ ഒരു സെല്ലോ ടേപ്പ് കൊണ്ട് ഒട്ടിക്കുക. ഇനി ഒരു ചെറിയ പീസ് തെർമോ കോളിനെ വട്ടത്തിൽ മുറിച്ചെടുക്കുക. എന്നിട്ട് സിമെന്റ് ഒഴിക്കുന്ന ചട്ടിയുടെ നടുവിലായി തെർമോകോളിനെ വെച്ച് ഒട്ടിക്കുക. ശേഷം പെയിന്റ് വരുന്ന ചെറിയ ബോട്ടിലിൽ 2 കപ്പ് എംസാൻഡും, ഒരു കപ്പ് സിമെന്റും എടുക്കുക.
എന്നിട്ട് ഇവ രണ്ടും കൊണ്ട് നല്ല പോലെ മിക്‌സാക്കുക. ശേഷം കുറെച്ചെയായി വെള്ളം ചേർത്ത് സിമെന്റ്റ് മിക്‌സാക്കുക. ശേഷം ചട്ടിയുടെ ഉള്ളിലായി എണ്ണ തടവുക. അകത്തായി ഇറക്കിവെക്കുന്ന ചട്ടിയുടെ ബേക്കിലും എണ്ണ തടവുക. എന്നിട്ട് എണ്ണ പുരട്ടിയ ചട്ടിയുടെ ഉള്ളിലായി സിമെന്റ്റ് മിക്സ് ഒഴിക്കുക. എന്നിട്ട് മറ്റേ ചട്ടിയുടെ ഉള്ളിലായി കുറച്ചു പാറ കല്ലുകൾ നിറക്കുക. എന്നിട്ട് ആ ചട്ടി സിമെന്റ് ഒഴിച്ച ചട്ടിയുടെ ഉള്ളിലേക്ക് ഇറക്കി വെക്കുക.
എന്നിട്ട് സിമെന്റ്റ് ഒഴിച്ച ചട്ടിയുടെ വക്ക് ഭാഗം വരെ എത്തിയിട്ടുണ്ടെങ്കിൽ പ്രസ് ചെയ്യുന്നത് നിർത്തുക. എന്നിട്ട് മുകളിലായി ഒരു പാറ കല്ലും വെച്ച് കൊടുക്കുക. ശേഷം 2 ദിവസത്തോളം ഇത് ഉണങ്ങാനായി വെച്ച ശേഷം മുകളിലുള്ള കല്ലുകൾ എടുത്തു മാറ്റുക. എന്നിട്ട് ഒന്ന് പുറമെയായി തട്ടിയ ശേഷം പതിയെ ചട്ടിയിൽ നിന്നും സിമെന്റ്റ് ചട്ടിയെ വേർതിരിച്ചെടുക്കുക. അപ്പോൾ വളരെ എളുപ്പത്തിലും, വളരെ ചിലവ് കുറഞ്ഞ രീതിയിലും നമുക്ക് ചെടി ചട്ടികൾ നിർമ്മിക്കാവുന്നതാണ്. എല്ലാവരും ഈ രീതിയിൽ സിമെന്റ്റ് ചട്ടികൾ തയ്യാറാക്കി നോക്കണേ.
